ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റ് അവതരണമല്ലെങ്കിലും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് പ്രതീക്ഷയുണ്ട്. 
ഗ്രാമീണ മേഖലകളില്‍ തൊഴില്‍ എന്നത് പ്രധാന വസ്തുതയാണ്.  ഇത് മുന്‍നിര്‍ത്തി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. 
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട് ധനക്കമ്മി 5.3% നിലയില്‍ താഴ്ത്തി നിര്‍ത്താന്‍ സാധ്യതകളുണ്ട്. മറ്റെല്ലാ സമ്മര്‍ദ്ദങ്ങളും മാറ്റി നിര്‍ത്തി, ഇത്തരത്തില്‍ കണ്‍സോളിഡേറ്റ് ചെയ്ത നിലയില്‍ ധനക്കമ്മി തുടരാനാണ് സാധ്യത. വരുന്ന സാമ്പത്തിക വര്‍ഷത്തിലെ ഉത്തരവാദിത്തം നിറേവറ്റാന്‍ ധനക്കമ്മി 5.9% നിലയില്‍ നിര്‍ത്തേണ്ടതുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു.
സോഷ്യല്‍ സെക്ടര്‍ സ്‌കീമുകള്‍ക്ക് ഉയര്‍ന്ന തുക അനുവദിക്കാനും  സാധ്യത കാണുന്നുണ്ട്. കോര്‍പറേറ്റ് നികുതി കൂടുതലായി സര്‍ക്കാരിന് ലഭിച്ചതിനാല്‍ ഇത്തരത്തില്‍ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് എളുപ്പമാണെന്നാണ് വിലയിരുത്തല്‍.
അടിസ്ഥാന സൗകര്യവികസനത്തില്‍ ഉള്‍പ്പെടെ മൂലധനച്ചെലവുകള്‍ നടന്നില്ലെങ്കില്‍ സാമ്പത്തിക വികസനത്തിന്റെ ഗതിയെ അതു സാരമായി ബാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയുടെ ക്യാപക്‌സ്, സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.സി.ആര്‍.എ. വിലയിരുത്തുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത്രയും തുക അനുവദിക്കപ്പെട്ടില്ലെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജി.ഡി.പി. വളര്‍ച്ച എന്നിവയെ ബാധിക്കാമെന്നാണ് നിരീക്ഷണം
കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുതകുന്ന ചില പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഉപഭോഗം, ഡിമാന്‍ഡ് എന്നിവ വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കി മാറ്റുന്ന ബജറ്റ് നടപടികളുമുണ്ടാകാമെന്ന പ്രതീക്ഷയുമുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *