‘2018’ എന്ന ചിത്രത്തിൽ നിന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫിനോട് വഴക്കിട്ടാണ് താൻ ഇറങ്ങിപോന്നതെന്ന് നടി മെറീന മൈക്കിൾ. ചിത്രത്തിൽ അപർണ്ണ ബാലമുരളി ചെയ്ത വേഷം താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ നീണ്ടപോവുന്നതുകൊണ്ടും മറ്റും തനിക്ക് അതിൽ നിന്നും ചിത്രീകരണ സമയത്ത് തന്നെ പിന്മാറേണ്ടി വന്നുവെന്നാണ് മെറീന മൈക്കിൾ പറയുന്നത്.
“2018 എന്ന സിനിമയില്‍ അപര്‍ണ ബാലമുരളി ചെയ്ത മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രം ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഒരു ദിവസം ഷൂട്ടിന് പോയതുമാണ്. സിനിമയിലെ ക്ലൈമാക്സിനോടടുപ്പിച്ചുള്ള സീനില്‍ ഞാനുണ്ട്. ആ വേഷം സംവിധായകന്‍ ജൂഡ് ആന്തണിയുമായി വഴക്കിട്ടതിന്റെ പേരില്‍ നഷ്ടപ്പെട്ടതാണ്. പക്ഷേ, അതിലെനിക്ക് ഒരു കുറ്റബോധവുമില്ല.
2018-ന്റെ ഷൂട്ടിങ് സമയത്ത് പല തവണയായിട്ട് ഷെഡ്യൂള്‍ മാറി വന്നു. ആസിഫ് അലിക്ക് പനിയാണെന്നൊക്കയുള്ള പല പല കാരണങ്ങള്‍. അതിനുമുമ്പ് ഒരു കുഞ്ഞ് സിനിമ ഞാന്‍ കമിറ്റ് ചെയ്തിരുന്നു. ഇവര് ഷെഡ്യൂള്‍ മാറ്റുന്നതിനനുസരിച്ച് അവരോടും ഞാന്‍ ഡേറ്റ് മാറ്റി പറഞ്ഞുകൊണ്ടിരുന്നുവെന്നാണ് മെറീന പറയുന്നത്. അതേസമയം, അവര്‍ ക്യാമറയും ലൊക്കേഷനുമൊക്കെ ബുക്ക് ചെയ്ത് കഴിയുമ്പോഴാവും ഞാൻ ഇങ്ങനെ മാറ്റം പറയുന്നത്.
മുന്‍നിരനായികമാരുടെ ഡേറ്റ് കിട്ടാഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്കും ഡേറ്റില്ലാന്ന് പറയുമ്പോള്‍ എന്താ ചെയ്യാ എന്നവര്‍ ചോദിച്ചുവെന്നും താരം പറയുന്നു. ഒടുവില്‍ 2018-ന്റെ അസോസിയേറ്റ് ഡയറക്ടറോട് ഞാന്‍ വളരെ വിനയത്തോടെ കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നും അറിയിച്ചു.

ജൂഡേട്ടന്റെ ഒരു ഓഡിയോ മെസേജാണ് വന്നത്. നിന്നെ വെച്ച് പടം ചെയ്തിട്ട് ബുദ്ധിമുട്ടിലായി. നീ ഡേറ്റ് ക്ലാഷിന്റെ ആളാണെന്നൊക്കെ ദേഷ്യത്തോടെ പറയുന്ന ഓഡിയോ. ചേട്ടാ, അല്പം സെല്‍ഫ് റെസ്പെക്ടോടുകൂടി സംസാരിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നതുപോലെയാണ് സംസാരിച്ചത് എന്നൊക്കെ പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറിന്റെ തലക്കനത്തോടെ ഇങ്ങനെയാണെങ്കില്‍ നാളെ മുതല്‍ വരില്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതുപോലെയാണല്ലോ ചേട്ടന്‍ പെരുമാറുന്നത് എന്നും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *