അയോധ്യ: രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന്‍ അമല്‍ നീരദ്. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചാണ് അമല്‍നീരദിന്റെ വാക്കുകള്‍. മൂല്യബോധമുള്ളവര്‍ സ്വതന്ത്രരായ മനുഷ്യരാണെന്ന് അമല്‍ നീരദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബാബ്റി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അലൻ മൂറിന്റെ വരികളാണ് സംവിധായകൻ അമൽ നീരദ് കുറിച്ചത്. നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ ശരിക്കും നമുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൗലികമായ ഉള്ളടക്കം.
എന്നാൽ അതിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ് എന്ന് തുടങ്ങുന്ന അലൻ മൂറിന്റെ വി ഫോർ വെണ്ടേറ്റ എന്ന നോവലിലെ വരികളാണ് അമൽ നീദര് ഫേസ്ബുക്കിൽ പങ്കുവച്ചത്. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിൽ അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രവും പല താരങ്ങളും ഇന്നലെ പങ്കുവച്ചിരുന്നു.
‘മൂല്യബോധം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ പറ്റും. എന്നാല്‍ അത് മാത്രമാണ് നമുക്ക് ശരിക്കും സ്വന്തമായുള്ളത്. നമ്മളില്‍ അവശേഷിക്കുന്നതും അത് മാത്രമായിരിക്കും. എന്നാല്‍ ആ ബോധ്യത്തിനുള്ളില്‍ നമ്മള്‍ സ്വതന്ത്രരാണ്’ എന്നാണ് അമല്‍നീരദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
നടിനടന്മാരായ ഷെയ്ൻ നി​ഗം പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ,സംവിധായകരായ ജിയോ ബേബി, ആഷിഖ് അബു ​ഗായകരായ വിധു പ്രതാപ്, സയനോരാ ഫിലിപ്പ് തുടങ്ങിയവരെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *