മുംബൈ: ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. മുംബൈയിലാണ് സംഭവം. റെയിൽ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം ഉണ്ടായത്. വസായിയിലെ സിഗ്നലിങ് ജോലിക്കിടെയാണ് ലോക്കൽ ട്രെയിൻ ഇടിച്ചത്.
തിങ്കളാഴ്ച രാത്രി 8.55ന് വസായ് റോവയ്‌ക്ക് ഇടയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്നലിംഗ് പോയിന്റ് പരിഹരിക്കാൻ പോയതായിരുന്നു അവർ.
മരിച്ചത് ഭയന്തറിലെ ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ, വാസു മിത്ര; ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റനർ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിൻ വാംഖഡെ എന്നിവരെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് പശ്ചിമ റെയിൽവേ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, അടിയന്തര സഹായമായി മരിച്ച മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് 55,000 രൂപ വീതം അധികൃതർ നൽകിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *