ഉഴവൂർ പഞ്ചായത്തിൽ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെനുസ്ട്രൽ കപ്പ്‌ വിതരണം പദ്ധതി പൂർത്തിയായി. പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം തങ്കച്ചൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ്‌ ബിനു ജോസ് തൊട്ടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ സിറിയക് കല്ലടയിൽ, എലിയമ്മ കുരുവിള, മേരി സജി എന്നിവർ ആശംസകൾ അറിയിച്ചു. പ്രാഥമിക ആരോഗ്യ ചുമതലയുള്ള ഡോ മാമ്മൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.75000 രൂപ വിനിയോഗിച്ച് 250 വനിതകൾക്കാണ് മെനുസ്ട്രൽ കപ്പ്‌ വിതരണം ചെയ്യുന്നത്.
Hll പ്രതിനിധി ഡോ ശാരിക ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.പരിസ്ഥിതി സൗഹൃദം, സാമ്പത്തിക ലാഭം, മെച്ചപ്പെട്ട ആരോഗ്യം എന്നീ കാരണങ്ങളാൽ മെനുസ്ട്രൽ കപ്പ്‌ വനിതകൾക്ക് ഉപകാരപ്പെടും എന്ന് പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *