കുവൈത്ത് സിറ്റി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് മധുരം വിതരണം ചെയ്ത ഇന്ത്യക്കാർക്കെതിരെ നടപടിയുമായി കുവൈത്ത്.
ഇന്ത്യക്കാരായ ഒമ്പതുപേരെ രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്.
തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്തു.