ബ്രിട്ടൻ: ബാർക്ലേയ്‌സ് ബാങ്ക് തങ്ങളുടെ ശാഖകൾ അടച്ചു പൂട്ടാനൊരുങ്ങുന്നു. 2024 – ലും 2025 – ലുമായി ബ്രിട്ടനിലെ 50 ശാഖാകളാണ് ബാർക്ലേയ്‌സ് അടച്ചു പൂട്ടുന്നത്. സമീപ വർഷങ്ങളിൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നതിന്റെ നിരക്ക് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പ്രകാരം, ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും 2015 ജനുവരി മുതൽ താഴിട്ടതു തങ്ങളുടെ 5,818 ശാഖകൾക്കാണ്. കുറച്ചുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഓരോ മാസവും ഏകദേശം 54 ശാഖകൾക്ക് പൂട്ട് വീഴുന്നു എന്ന് വ്യക്തം. പല ബാങ്കിംഗ് സ്ഥാപനങ്ങളും വ്യക്തിഗത സേവനങ്ങൾ കുറയ്ക്കുകയും ഓൺലൈൻ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഇത് അടച്ചു പൂട്ടലിന്റെ തോതു കൂട്ടാൻ ഒരു കാരണമായി പറയപ്പെടുന്നു. ബാങ്കിംഗ് മേഖലയ്ക്കുള്ളിലെ ഈ നീക്കത്തിലൂടെ പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് അവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പാണ് വിമർശകർ നൽകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *