ജിദ്ദ – നിയമ, വ്യവസ്ഥകൾ ലംഘിച്ചതിന് ജിദ്ദയിൽ കഴിഞ്ഞ വർഷം 8,000 ലേറെ വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ പതിനാറു ശാഖാ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ കൊല്ലം 2,57,000 ലേറെ ഫീൽഡ് പരിശോധനകളാണ് നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ അടക്കമുള്ള 1,57,066 സ്ഥാപനങ്ങളിലും 1,00,586 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്. ഇതിനിടെ ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 8,078 സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. 
റെയ്ഡുകൾക്കിടെ 2,26,389 നിയമ ലംഘനങ്ങൾ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ലാതിരിക്കൽ, ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട മറ്റു നിയമ ലംഘനങ്ങൾ എന്നിവയാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 940 ൽ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.
 
2024 January 22SaudiJeddahtitle_en: many shops closed in Jeddah

By admin

Leave a Reply

Your email address will not be published. Required fields are marked *