ദോഹ – അപകടമുണ്ടാക്കി രക്ഷപ്പെട്ട യുവാവിന്റെ കാർ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്ത് ഇരുമ്പ് പൊടിപൊടിയാക്കുന്ന വലിയ കണ്ടെയ്‌നറിൽ ഇട്ട് തടവിടുപൊടിയാക്കി. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുകയും മെയിൻ റോഡിൽ വാഹനാഭ്യാസ പ്രകടനം നടത്തുകയും മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുകയും ചെയ്ത് അപകട സ്ഥലത്ത് നിർത്താതെ രക്ഷപ്പെട്ട യുവാവിന്റെ ലാന്റ് ക്രൂയിയർ കാറാണ് തവിടുപൊടിയാക്കയിത്. സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
تمكنت الجهات المختصة من ضبط مركبة وسائقها بعد قيادته لها برعونة وتهور، الأمر الذي تسبب في ارتكاب حادث مروري مع مركبة أخرى ثم هروبه بعد ذلك من موقع الحادث حيث اتخذت بحقه الإجراءات القانونية اللازمة. وأُصدر بحقه حكم قضائي يقضي بمصادرة المركبة عما نسب إليه من اتهام.وتؤكد وزارة… pic.twitter.com/XpMqLuP9ZD
— وزارة الداخلية – قطر (@MOI_Qatar) January 21, 2024
യുവാവിന്റെ കാർ കണ്ടുകെട്ടാൻ കോടതി പിന്നീട് വിധിച്ചു. ഇതേ തുടർന്നാണ് കൂറ്റൻ കണ്ടെയ്‌നറിലിട്ട് കാർ തടവിടുപൊടിയാക്കിയത്. യുവാവ് മെയിൻ റോഡിൽ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിന്റെയും ഇതിനിനിടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുന്നതിന്റെയും അപകട സ്ഥലത്തു നിന്ന് യുവാവ് കാറുമായി രക്ഷപ്പെടുന്നതിന്റെയും കാർ കസ്റ്റഡിയിലെടുത്ത് തവിടുപൊടിയാക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഖത്തർ ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
2024 January 22GulfdohacarQatartitle_en: qar demolished after accident