തിരുവനന്തപുരം: കേരളത്തിലെ കാശുള്ളവർ പണമിറക്കുന്നത് റിയൽ എസ്റ്റേറ്റിൽ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന കണക്കുകളാണ് സർക്കാരിന്റേതായി പുതുതായി പുറത്തുവന്നത്. കേരളത്തിലാകെ കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് പദ്ധതികൾ രജിസ്റ്റർ ചെയ്തിരിക്കുന്നതിന്റെ ആകെ മൂല്യം 6800 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 32.70% വർദ്ധന. 2022ൽ 159 പുതിയ പദ്ധതികളാണ് രജിസ്റ്റർ ചെയ്തത്. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (കെ റെറ) കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 211 പുതിയ പദ്ധതികളാണ്. ഇതിന്റെ മൂല്യമാണ് 6800 കോടി.

കേരളത്തിൽ വൻതോതിൽ ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യം ഉയരുന്നെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത് നഗരപ്രദേശങ്ങളിലാണ് ഏറ്റവും ഡിമാന്റ്. ഫ്ലാറ്റുകൾക്കും വില്ലകൾക്കും വിലയും വൻതോതിൽ ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ പോലും ഒരു കോടി രൂപയിൽ താഴെ ഫ്ലാറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം കേരളത്തിൽ 191 റിയൽ എസ്റ്റേറ്റ് പദ്ധതികൾ  പൂർത്തീകരിച്ചു. കഴിഞ്ഞവർഷം 8587 റിയൽ എസ്റ്റേറ്റ് യൂണിറ്റുകളുടെ വില്പനയാണ് നടന്നത്.

എറണാകുളത്താണ് ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ രജിസ്‌ട്രേഷൻ. 78 എണ്ണം (2787 യൂണിറ്റുകൾ). 51 പദ്ധതികളുമായി തിരുവനന്തപുരമാണ് രണ്ടാമത് (2701 യൂണിറ്റുകൾ). കോട്ടയം11 (444 യൂണിറ്റുകൾ), തൃശ്ശൂർ25 (1153 യൂണിറ്റുകൾ), പാലക്കാട്24 (404 യൂണിറ്റുകൾ), കോഴിക്കോട് 14 (723 യൂണിറ്റുകൾ), കണ്ണൂർ 3 (128 യൂണിറ്റുകൾ), ആലപ്പുഴ (79 യൂണിറ്റുകൾ), പത്തനംതിട്ട (41 യൂണിറ്റുകൾ), കൊല്ലം (15 യൂണിറ്റുകൾ), ഇടുക്കി (12 യൂണിറ്റുകൾ) എന്നീ ജില്ലകളിൽ ഓരോ രജിസ്‌ട്രേഷൻ വീതമാണ്.
വയനാട്ടിലും കാസർകോട്ടും പദ്ധതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. 15,14,746.37 ചതുരശ്ര മീറ്റർ ബിൽഡ് അപ് ഏരിയ രജിസ്റ്റനാണ് കഴി‌ഞ്ഞവർഷം ആകെ നടന്നത്. അതിൽ 17103.61 ചതുരശ്ര മീറ്ററും കൊമേഴ്സ്യൽ ഏര്യയയാണ്.
കെറെറയിൽ രജിസ്റ്റർ ചെയ്യാതെ പദ്ധതികളുടെ നിർമ്മാണം നടത്താനോ വില്പന നടത്താനോ പാടില്ല. റെറയിൽ രജിസ്റ്റർ ചെയ്ത പദ്ധതികളിൽ നിന്ന് മാത്രമേ യൂണിറ്റുകൾ വാങ്ങാവൂ. രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾ കണ്ടെത്തി പിഴ ചുമത്തുന്ന നടപടികളും പുരോഗമിക്കുകയാണ്. റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തടയാനുള്ള അതോറിട്ടിയുടെ അംഗമായി മുൻ ഡി.ജി.പി ബി.സന്ധ്യയെ സർക്കാർ നിയമിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *