ദു​ബാ​യി: സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ക്യാ​പ്റ്റ​നാ​ക്കി2023ലെ ​ഐ​സി​സി ടി20 ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ര​വി ബി​ഷ്ണോ​യ്, അ​ര്‍​ഷ്ദീ​പ് സിം​ഗ്, യ​ശ​സ്വി ജ​യ്സ്വാ​ള്‍ എ​ന്നി​വ​രാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന് പു​റ​മെ ഐ​സി​സി ടി20 ​ടീ​മി​ല്‍ ഇ​ടം നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ള്‍.
നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ നി​ന്ന് ഫി​ല്‍ സാ​ള്‍​ട്ട് മാ​ത്ര​മാ​ണ് ടി20 ​ടീ​മി​ലെ​ത്തി​യ​ത്. വി​ന്‍​ഡീ​സ് താ​രം നി​ക്കോ​ളാ​സ് പു​രാ​ന്‍, ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മാ​ര്‍​ക്ക് ചാ​പ്‌​മാ​ന്‍ , ഉ​ഗാ​ണ്ട താ​രം അ​ല്‍​പേ​ഷ് രാം​ജാ​നി, അ​യ​ര്‍​ല​ന്‍‍​ഡി​ന്‍റെ മാ​ര്‍​ക് അ​ഡ​യ​ര്‍, സിം​ബാ​ബ്‌​വെ താ​ര​ങ്ങ​ളാ​യ സി​ക്ക​ന്ദ​ര്‍ റാ​സ, റി​ച്ചാ​ര്‍​ഡ് ഗ​രാ​വ എ​ന്നി​വ​രും ഐ​സി​സി ടീ​മി​ലു​ണ്ട്.
ക​ഴി​ഞ്ഞ വ​ര്‍​ഷം 18 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് സെ​ഞ്ചു​റി ഉ​ൾ​പ്പ​ടെ 733 റ​ൺ​സ് നേ​ടി സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ഐ​സി​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ല്‍ റ​ണ്‍​വേ​ട്ട​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ടി20 ​റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ര​വി ബി​ഷ്ണോ​യ്, 15 മ​ത്സ​ര​ങ്ങ​ളി​ല്‍ 430 റ​ണ്‍​സ​ടി​ച്ച യ​ശ​സ്വി ജ​യ്സ്വാ​ള്‍, 21 മ​ത്സ​ര​ങ്ങ​ളി​ല്‍ 26 വി​ക്ക​റ്റെ​ടു​ത്ത അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​രും ഇ​ന്ത്യ​യി​ൽ നി​ന്ന് ഐ​സി​സി ടീ​മി​ൽ ഇ​ടം​തേ​ടി.
ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ഫി​ൽ സാ​ൾ​ട്ട്, നി​ക്കോ​ളാ​സ് പൂ​ര​ൻ, മാ​ർ​ക്ക് ചാ​പ്മാ​ൻ, സി​ക്ക​ന്ദ​ർ റാ​സ, അ​ൽ​പേ​ഷ് രാം​ജാ​നി, മാ​ർ​ക്ക് അ​ഡൈ​ർ, ര​വി ബി​ഷ്‌​ണോ​യ്, റി​ച്ചാ​ർ​ഡ് ന​ഗാ​ര​വ, അ​ർ​ഷ്ദീ​പ് സിം​ഗ്.

By admin

Leave a Reply

Your email address will not be published. Required fields are marked *