വൈദ്യുതി ജീവനക്കാരുടെ  കുടിശ്ശിക ക്ഷമബത്ത  അനുവദിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം ജി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ അദ്ധ്യക്ഷൻ കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ ആർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ടി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി ഉണ്ണികൃഷ്ണൻ വി.സി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
എഐടിയുസി ജില്ലാ ഖജാൻജി എം ഹരിദാസ്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം .സി . ആനന്ദൻ,മുഹമ്മദ് മുസ്തഫ. കെ , പി.രവികുമാരൻ, രൺദീർ. പി, കെ.കെ ശശിധരൻ, കെ ആർ ദിനേശ് കുമാർ  എന്നിവർ സംസാരിച്ചു.

പങ്കാളിത്വ പെൻഷൻ പദ്ധതി പിൻവലിക്കണ മെന്നും, പ്രമോഷനുകൾ നടപ്പിലാക്കണമെന്നും പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ അദ്ധ്യക്ഷനയായി കെ .ആർ . ദിനേശ് കുമാറിനെയും ഉപാദ്ധ്യക്ഷനായി സന്ദീപ് കെ വി യെയും ജില്ലാ സെക്രട്ടറിയായി കെ.കെ ശശിധരനെയും ജോയിൻ സെക്രട്ടറിയായി രൺദീർ.പി യെ യും ഖജാൻജിയായി കെ. മുഹമ്മദ് മുസ്തഫയെയും തിരഞ്ഞെടുത്തു.സംസ്ഥാന സമ്മേളനം ഫെബ്രുവരി 24 ,25 തിയ്യതികളിൽ തൃശൂരിൽ വെച്ച് നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed