മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഭവനത്തിൻ്റെ താക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പഞ്ചായത്ത് അംഗം മഞ്ചു അനിൽകുമാർ എന്നിവർ ചേർന്ന് അപ്പാട്ട് ഏല്യാമ്മ ജേക്കബിന് കൈമാറി.
ഗ്രാമ പഞ്ചായത്ത് അംഗം ലിജോ ജോർജ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. വേണു, സി.ഡി.എസ്സ് ചെയർപേഴ്സൺ ഇന്ദിരാ സോമൻ, ആശാ വർക്കർ ഉഷ ഗോപി, ഇന്ദുലേഖ മണി, വി.റ്റി. സുരേന്ദ്രൻ , ബിൻസി റെജി, വത്സൻ എന്നിവർ സംസാരിച്ചു.