മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി സുരേഷ് ഗോപി. മകൾ അണിഞ്ഞ ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. കൂടാതെ എല്ലാത്തിനും കൃത്യമായ ബില്ലുകളും മറ്റുമുണ്ടെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സുരേഷ് ഗോപി പറയുന്നു.
“സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം- അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടച്ചിട്ടുള്ള സ്വര്‍ണത്തിന് കൃത്യമായ ബില്ലുമുണ്ട്.
ഡിസൈനര്‍മാര്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു, ഒരു സ്വര്‍ണം ഭീമയില്‍ നിന്നും എടുത്തതാണ്. ദയവായി ഇത് നിങ്ങള്‍ അവസാനിപ്പിക്കണം, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്.” എന്നാണ് സുരേഷ് ഗോപി കുറിപ്പിൽ പറയുന്നത്.
ജനുവരി 17 ന് ഗുരുവായൂരിൽ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു.