ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്ക പിടികൂടിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാമേശ്വരം സന്ദർശിക്കാനിരിക്കെയാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഊർജിത നീക്കം.
ആറ് ദിവസത്തിനിടെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽനിന്നും മത്സ്യബന്ധനത്തിനുപോയ 40 തൊഴിലാളികളെ മോചിപ്പിക്കാനാണ് നടപടി സ്വീകരിക്കുന്നത്.
ഇന്ത്യൻ എംബസി നയതന്ത്രതലത്തിൽ ചർച്ചകൾ പൂർത്തിയായി. ഇന്ന് ഉച്ചയോടെ കോടതി നടപടികൾ പൂർത്തിയാക്കി ഇവരെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.
പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ളപ്പോൾ തന്നെ മത്സ്യത്തൊഴിലാളികളെ മടക്കി കൊടുവരുന്നതിനാണ് കേന്ദ്രം ഊർജിതമായി ശ്രമിക്കുന്നത്.