കുവൈറ്റ്: സെൻ്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിൻ്റെ 21-ാം വാർഷികത്തോനോടനുബന്ധിച്ച് ക്രമീകരിച്ചിച്ചിരിക്കുന്ന മൂന്ന് നോമ്പ് ധ്യാനയോഗത്തിനും, ഏകദിന സമ്മേളനത്തിനും നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറിയും, കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ റവ. ഫാ. വിജു ഏലിയാസിന് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
യുവജനപ്രസ്ഥാനം കുവൈറ്റ് സോൺ പ്രസിഡൻ്റും, പഴയപള്ളി വികാരിയുമായ റവ.ഫാ എബ്രഹാം പി.ജെ, മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്, ഇടവക ട്രസ്റ്റി അലക്സാണ്ടർ എ. എബ്രഹാം, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി ബിജു, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ സെക്രട്ടറി സോജി വർഗീസ്, യുവജനപ്രസ്ഥാനം കുവൈറ്റ് സോൺ പ്രവാസി സെൽ കോഡിനേറ്റർ അരുൺ തോമസ്, മഹാ ഇടവക യുവജനപ്രസ്ഥാനം സെക്രട്ടറി ദീപ് ജോൺ, അസോസിയേഷൻ പ്രതിനിധി ബോബൻ ജോൺ, ഭദ്രാസന പ്രതിനിധി ജോജി ജോൺ,പഴയപള്ളി യുവജനപ്രസ്ഥാനം കമ്മറ്റി അംഗം മനു മോനച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.
2024 ജനുവരി 21 മുതൽ 23 വരെ വചന ശുശ്രുഷയും  26-ാം തിയതി ഏകദിന സമ്മേളനുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *