നടി തൃഷ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയ നടന്‍ മന്‍സൂര്‍ അലിഖാനു ഹൈക്കോടതി ചുമത്തിയ പിഴ (ഒരു ലക്ഷം രൂപ) അടയ്ക്കാന്‍ 10 ദിവസം കൂടി സമയം അനുവദിച്ചു. താന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും 10 ദിവസത്തെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് നടന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണിത്.
തുക രണ്ടാഴ്ചയ്ക്കകം ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടയ്ക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. പുതിയ ഉത്തരവ് അനുസരിച്ച് തുക അടച്ചതിന്റെ രേഖകള്‍ ഫെബ്രുവരി 5നു കേസ് പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. 
അശ്ലീല പരാമര്‍ശം നടത്തിയ മന്‍സൂര്‍ അലിഖാനെ നടി തൃഷയും നടിയും ബി.ജെ.പി. നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബുവും നടന്‍ ചിരഞ്ജീവിയും വിമര്‍ശിച്ചിരുന്നു.തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചെന്നും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ മന്‍സൂര്‍ കോടതിയെ സമീപിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *