കൊച്ചി: രജത ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എല്‍) മൂലധന വിപണിയില്‍ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള അവബോധ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. സിഡിഎസ്എല്‍ രജത ജൂബിലി ചടങ്ങില്‍ വെച്ച് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് ഇവയുടെ അവതരണം നിര്‍വഹിച്ചു.
നിക്ഷേപകരുടെ സ്റ്റേറ്റ്മെന്‍റ് അടക്കമുള്ളവ 23 ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കുന്ന ആപ് കാ സിഎഎസ് ആപ് കി സുബാനി നീക്കവും സിഡിഎസ്എല്ലിന്‍റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുമായ സിഡിഎസ്എല്‍ ബഡ്ഡി സഹായ്താ പുറത്തിറക്കിയത്.