തിരുവനന്തപുരം : എക്സാലോജിക്ക് വിവാദവും കേസ് അന്വേഷണവും കാരണം പ്രതിസന്ധിയിലായ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഭാര്യ കമലയും ഡിവൈഎഫ് ഐ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.തിരുവനന്തപുരത്താണ് ഇരുവരും ചങ്ങലയിൽ കണ്ണികളായത്.
വീണ വിജയനെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത് ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും എൽഡിഎഫിനെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും സിപിഎം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര നീക്കമെന്ന് വീണയുടെ ഭർത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ മകൾക്ക് തന്നെ അന്വേഷണം നേരിടേണ്ടി വരുന്നത് തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. അതിനിടയിലാണ് ഡിവൈ എഫ് ഐ മനുഷ്യച്ചങ്ങലയിൽ കേണ്ടത്തിനെതിരെ പ്രതിഷേധിക്കാൻ വീണയും അമ്മ കമലയും എത്തിയത്.