കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കുവൈത്ത് ‘കേരള പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ. വെള്ളിയാഴ്ച രാവിലെ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റെസ്റ്റാറെന്റ് ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
മുനീർ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗത്തിൽ ടി വി ഹിക്ക്മത്, അനിൽ നമ്പ്യാർ എന്നിവർ യഥാക്രമം പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രസിഡണ്ടായി സുജിത് സുരേഷ് (ജനംടീവി) നെയും ജന സെക്രട്ടറി ആയി സലിം കോട്ടയിൽ (മീഡിയ വൺ) നെയും ട്രഷറർ ആയി ശ്രീജിത് (ദേശാഭിമാനി) നെയുമാണ് തെരെഞ്ഞെടുത്തത്.
എക്സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ അഹമദ് [വിബ്ജിയോര്‍ ടി.വി], ഹിക്മത്ത് [കൈരളി ടി.വി], അനില്‍ കേളോത്ത് [അമൃത ടി.വി], അസ്സലം [ഗള്‍ഫ് മാധ്യമം], സത്താര്‍ കുന്നില്‍ [ഇ-ജാലകം], കൃഷ്ണന്‍ കടലുണ്ടി [വീക്ഷണം], അബ്ദുല്‍ മുനീര്‍ [സുപ്രഭാതം], അബുൾറസാഖ് കുമരനെല്ലൂർ [സത്യം ഓൺലൈൻ], സുനീഷ് വേങ്ങര [കേരള വിഷന്‍] എന്നിവരെയും തെരഞ്ഞെടുത്തു.
രഘു പേരാമ്പ്ര [കൈരളി ടി.വി], ഷാജഹാന്‍ കൊയിലാണ്ടി [വിബ്ജിയോര്‍ ടി.വി], ജസീല്‍ ചെങ്ങളാന്‍ [മീഡിയവണ്‍] എന്നീവർ ആശംസകൾ നേർന്നു.