കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഠത്തിപ്പറമ്പ് കോളനിയിൽ താമസിക്കുന്ന മഠത്തിപ്പറമ്പ് വീട്ടിൽ ഓമനയ്ക്കാണ് (54) തലയ്ക്ക് വെട്ടേറ്റത്. കരച്ചിൽകേട്ട് ഓടിയെത്തിയ സമീപവാസികളാണ് പരിക്കേറ്റ ഓമനയെ ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം നടന്നത്.
ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് 12 തുന്നിക്കെട്ടലുണ്ട്. ഭാർത്താവ് മണികണ്ഠനെതിരെ (60) നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവശേഷം സ്ഥലംവിട്ട ഇയാളെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല.