ആലപ്പുഴ: കായംകുളത്ത് ദമ്പതികൾ മരിച്ച നിലയിൽ. ഭാര്യ കൊലപ്പെട്ട നിലയിലും ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.
കായംകുളം ചിറക്കടവം നടയിൽക്കാവ് ക്ഷേത്രത്തിനു സമീപം രാജധാനിയിൽ പി കെ സജിയുടെ ഭാര്യ ബിനു വീട്ടിലെ കിടപ്പുമുറിയിൽ കൊലപ്പെട്ട നിലയിലും സജി തൊട്ടടുത്ത് മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
ഭാര്യയേ കൊലപ്പെടുത്തി സജി ആത്മഹത്യ ചെയ്തതാണെന്ന് പറയപ്പെടുന്നു. കായംകുളം പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു.