കുവൈറ്റ്‌ : ഐഎൻഎൽ പ്രവാസി ഘടകം ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി യുടെ റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ച “റിലീഫ് 2024” ന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം അബ്ബാസിയ കാലിക്കറ്റ്‌ ഷെഫ് ൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടീവ് അംഗം ഇല്യാസ് ചിത്താരി ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി ട്രെഷറർ അബൂബക്കർ ന് നൽകി നിർവഹിച്ചു.
കേരളത്തിലും പുറത്തും വിവിധ പദ്ധതികൾ ആയി നടത്തി വരാറുള്ള റിലീഫ് പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ, അംഗ പരിമിതർക്ക് ഉപ ജീവന മാർഗം, വീട് നിർമാണം , കുടി വെള്ള വിതരണം തുടങ്ങിയ പദ്ധതികൾക്ക്‌ ആണ് മുൻഗണന നൽകി വരുന്നത്.
ഐഎംസിസി പ്രസിഡന്റ്‌ ഹമീദ് മധൂർ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ എം സി സി ജി. സി സി കമ്മിറ്റി’ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ റാഷിദ്‌ കണ്ണൂർ, സഫാജ് പടന്നക്കാട്, മുനീർ തൃക്കരിപ്പൂർ, ഹക്കീം എരോൽ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ എ ആർ നഗർ സ്വാഗതവും ഉമ്മർ കൂളിയങ്കാൽ നന്ദിയും പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *