പല നിറത്തിലുമുള്ള പഴങ്ങളും പച്ചക്കറികളും നമ്മള്‍ ഡയറ്റിലുള്‍പ്പെടുത്തണം. ഓരോ നിറവും ഓരോ പോഷകങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനാണ് പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഫ്രൂട്ട്സ് കഴിക്കുന്നതിന് ഇത്രമാത്രം പ്രാധാന്യമുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും ഫ്രൂട്ട്സ് ഡയറ്റിന്‍റെ ഭാഗമാക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.
എല്ലാ ദിവസവും ഇന്ന് എന്തെങ്കിലും ഫ്രൂട്ട് കഴിക്കണം എന്ന് ചിന്തിക്കും പക്ഷേ, രാത്രിയാകുമ്പോഴും ഒന്നും കഴിച്ചിരിക്കില്ല. ബേക്കറി പലഹാരങ്ങള്‍ പോലെ ഓടിച്ചെന്ന് എടുത്ത് കഴിക്കാൻ പറ്റാത്തതും ആകാം പഴങ്ങള്‍ കഴിക്കാൻ പലരും മടിക്കുന്നത്. ഇതിന്‍റെ തൊലി കളയാനോ, മുറിച്ചെടുക്കാനോ എല്ലാമുള്ള പ്രയാസം തന്നെ. 
ഇടയ്ക്ക് വിശക്കുമ്പോള്‍ എന്തെങ്കിലും സ്നാക്സ് ആയി കഴിക്കുന്ന ശീലം മാറ്റുകയാണ്. സ്നാക്സ് കഴിക്കുന്നതിന് പകരം ഫ്രൂട്ട്സ് എന്തെങ്കിലും കഴിക്കുക. ഇനി സ്കൂളിലോ കോളേജിലോ ജോലിക്കോ പോകുന്നവരാണെങ്കില്‍ അവര്‍ എന്തെങ്കിലും പഴങ്ങള്‍ മുറിച്ചത് ചെറിയൊരു പാത്രത്തിലാണെങ്കിലും കൂടെ കരുതുക. ഇങ്ങനെ കരുതുന്ന ശീലത്തിലായാല്‍ തന്നെ രക്ഷപ്പെട്ടു. സംഗതി കയ്യിലുണ്ടെങ്കില്‍ തീര്‍ച്ചയായും വിശക്കുന്ന സമയത്ത് കഴിച്ചോളും.
ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പപ്പായ, തണ്ണിമത്തൻ, പൈനാപ്പിള്‍ എന്നിങ്ങനെയുള്ളവ മാത്രമല്ല. സീസണലായി വരുന്ന ഫ്രൂട്ട്സ് പലതുമുണ്ട്. പേരയ്ക്ക, സീതപ്പഴം, റമ്പൂട്ടാൻ,  പ്ലംസ്, ഞാവല്‍, മാങ്കോസ്റ്റീൻ, സ്ട്രോബെറി, കിവി, സപ്പോട്ട, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിങ്ങനെ മാര്‍ക്കറ്റില്‍ വരുന്ന വൈവിധ്യമാര്‍ന്ന പഴങ്ങള്‍ അല്‍പമെങ്കിലും പരീക്ഷിക്കാൻ തയ്യാറാകണം.  ഇത് പഴങ്ങളോടുള്ള താല്‍പര്യം വര്‍ധിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *