വാഷിംഗ്ടൺ ഡിസിയിലെ അനാകോസ്റ്റിയ പരിസരത്ത് ഉണ്ടായ വാതക ചോർച്ച അഗ്നിശമന സേനാംഗങ്ങക്ക് തടയാനായില്ല. 16 കുട്ടികളുള്ള നഴ്സറി ഉൾപ്പെടെയുള്ള കെട്ടിടത്തിൽ നിന്നും സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
അഗ്നിശമന സേനയെത്തി 15 മിനിറ്റിനുള്ളിൽ പൊട്ടിത്തെറിയുണ്ടായി, മൂന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പറക്കുന്ന അവശിഷ്ടങ്ങൾ ഇടിച്ചതിനെ തുടർന്ന് ഒരാൾക്ക് നിസ്സാര പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചോർച്ചയുടെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഒരു വാഹനം ഗ്യാസ് മീറ്ററിൽ ഇടിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് അഗ്നിശമനസേനാ മേധാവി ജോൺ ഡോണലി പറഞ്ഞു.