ലൈംഗികാനുഭൂതി ദൈവംതന്ന വരദാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ.’പൈശാചികമാകുന്ന ലൈംഗികത’ എന്ന വിഷയത്തിൽ വത്തിക്കാനിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിയില്‍ സംസാരിക്കുകയായിരുന്നു മാർപാപ്പ. ആളുകൾ തമ്മിലുള്ള ബന്ധത്തിൽന്റെ ദൃഢത കാമാസക്തി ഇല്ലാതാക്കും, ദിനംപ്രതി വരുന്ന വാർത്തകൾ അതിന് ഉദാഹരണമാണെന്നും മാർപാപ്പ പറഞ്ഞു.
ലൈംഗികതയിൽ അച്ചടക്കവും ക്ഷമയും ഉണ്ടാകണമെന്നും പോൺ വീഡിയോകൾക്കെതിരെ നിലപാടെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. പങ്കാളികളില്ലാതെ ഇത്തരത്തിൽ സംതൃപ്തി നേടുന്നരീതികൾ ലൈംഗികാസക്തി വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും അതുകൊണ്ട് പോൺ വീഡിയോകൾ വലിയ അപകടങ്ങളുണ്ടാക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ പറയുന്നു.