മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ആവേശം നിറയുകയാണ് കേരളത്തില്‍. ട്രെയിലറും ഇന്നലെ പുറത്തിറങ്ങിയതോടെ മോഹൻലാല്‍ ചിത്രത്തിന്റെ ആവേശം ഉച്ചസ്ഥായിലായി. വാലിബനായി മോഹൻലാല്‍ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ വ്യക്തമാക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
മണിക്കൂറുകള്‍ക്കുള്ളില്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ കോടികള്‍ ബുക്കിംഗില്‍ നേടിയിരിക്കുകയാണ് എന്നതിനാല്‍ വമ്പൻ ഒരു വിജയത്തിന്റെ പ്രതീക്ഷയിലാണ് ആരാധകര്‍. കേരളത്തില്‍ നിന്ന് മാത്രം 40 ലക്ഷമാണ് ചിത്രം ബുക്കിംഗില്‍ നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് 66 ലക്ഷവും. ബുക്കിംഗില്‍ അങ്ങനെ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയില്‍ ചെയ്യുക എന്ന റിപ്പോര്‍ട്ടിന്റെ ആവേശവും ആരാധകരില്‍ നിറയുകയാണ്. കാനഡയില്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്. മോഹൻലാല്‍ നായകനായി എത്തുന്ന വാലിബൻ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷയും.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.

By admin

Leave a Reply

Your email address will not be published. Required fields are marked *