തിരുവനന്തപുരം: കോൺഗ്രസിനെ നെ വിമർശിച്ച് സിപിഐ. തോൽവികളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുമെന്ന് കരുതാനാകില്ലന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരളത്തിലെ 20 സീറ്റുകളിലും ഇടത് പക്ഷം ജയ്ക്കും. അങ്ങനെ വന്നാലെ ഇന്ത്യ മുന്നണി ശക്തിപ്പെടുകയുള്ളു. കോൺഗ്രസ് രാഷ്ട്രീയം അറിയാതെ ആട്ടം കാണുകയാണ്. തൂക്ക് പാർലമെൻ്റ് വന്നാൽ കോൺഗ്രസ് നേതാക്കൾ കാലുമാറും. അതാണ് ചരിത്രം. ഗാന്ധിയേയും നെഹ്റുവിനെയും മനസിലാക്കുന്ന കോൺഗ്രസുകാർ ഇടതുപക്ഷത്തോടൊപ്പം നിലകൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം രാജ്യം ഭരിക്കുന്ന ഗവൺമെൻ്റ് രാഷ്ട്രീയം പറയാൻ മടിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
മറ്റൊന്നും പറയാൻ ഇല്ലാത്തതിനാൽ ആണ് ശ്രീരാമനിൽ എത്തിയത്.പള്ളി പൊളിച്ച് അവിടെ തന്നെ തനിക്ക് അമ്പലം പണിയണമെന്ന് വാത്മീകി രാമൻ പറയില്ല. അത് ബി.ജെ.പി രാമനെ പറയൂ.
മോദി സർക്കാരിൻ്റെ പരാജയം മറയ്ക്കാൻ വിശ്വാസത്തെ കൂട്ട് പിടിക്കുന്നു. ശ്രീരാമൻ ഒരു രാഷ്ട്രീയക്കാരനല്ല. രാമായണം മാനിഫെസ്റ്റോ ആക്കി മാറ്റാൻ മോദി സർക്കാർ ശ്രമിക്കുകയാണ്.
സെക്യുലർ രാഷ്ട്രം എന്തെന്ന് മോദി ക്കറിയില്ല.ചത്ത് മലച്ച് കിടക്കുന്ന ഉറപ്പുകളുടെ മുകളിലാണ് മോദി നിൽക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു