ചൊവ്വയുടെ മധ്യരേഖയിൽ വ്യാപകമായി ഐസ് കണ്ടെത്തിയത് ശാസ്ത്രലോകത്തിന് പുതിയ ഉൾക്കാ ഴ്ചയാണ് നൽകുന്നത്. ഈ മഞ്ഞുപാളികൾ ഉരുകിയാൽ ചുവന്ന ഗ്രഹം മുഴുവനും വെള്ളത്തിൽ മുങ്ങിപ്പോ കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഗ്രഹത്തെക്കുറിച്ചുള്ള നിലവിലെ ധാരണകൾ അപ്പാടെ അട്ടിമ റിച്ചുകൊണ്ട് ചൊവ്വയുടെ മധ്യരേഖാ പ്രദേശങ്ങളിൽ കനത്ത മഞ്ഞുപാളികൾ കട്ടിപിടിച്ചുകിടക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ ഇന്നലെ (വ്യാഴാഴ്ച) വെളിപ്പെടുത്തി.
ഏറ്റവും പുതിയ റഡാർ ഡാറ്റ പ്രകാരം ഈ മഞ്ഞുപാളികൾ എല്ലാം ഉരുകിയാൽ ഗ്രഹം മുഴുവൻ വെള്ളത്തിൽ മുങ്ങിപ്പോകുമെന്ന് യുഎസ്, യൂറോപ്യൻ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം പറഞ്ഞു.
മാർസ് എക്സ്പ്രസ് ഓർബിറ്ററിന്റെ മാർസിസ് റഡാറിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് അവർ ഗ്രഹത്തിലെ മെഡൂസെ ഫോസെ ഫോർ മേഷൻ (എംഎഫ്എഫ്) വീണ്ടും പരിശോധിച്ചു, അതുവഴിയാണ് ചുവന്ന ഗ്രഹ ത്തിന്റെ ഉപരിതലത്തിലെ വലിയ ഹിമ നിക്ഷേപം സ്ഥിരീകരിക്കപ്പെട്ടത്.
ഹിമ നിക്ഷേപങ്ങൾ ഞങ്ങൾ വിചാരിച്ചതിലും കട്ടിയുള്ളതായി കണ്ടെത്തി. ഏകദേശം 3.7 കിലോമീറ്റർ വരെ കനത്തിലാണ് അവയുള്ളതെന്ന് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ പ്രധാന ഗവേഷകൻ തോമസ് വാട്ടേഴ്സ് പറഞ്ഞു.
“ആവേശകരമെന്നു പറയട്ടെ, റഡാർ സിഗ്നലുകൾ ലേയേർഡ് ഐസിൽ നിന്ന് നമ്മൾ കാണാൻ പ്രതീക്ഷിക്കു ന്ന കാര്യങ്ങളു മായി വളരെ പൊരുത്തപ്പെടുന്നവയാണ്, കൂടാതെ ചൊവ്വയുടെ ധ്രുവത്തടങ്ങളിൽ നിന്ന് നമ്മൾ കാണുന്ന സിഗ്നലുകൾക്ക് സമാനവുമാണ്. അതുകൊണ്ടുതന്നെ ഗ്രഹം വളരെ ഐസ് സമ്പന്നമാണെന്ന് ഉറപ്പിക്കുന്നു. തോമസ് വാട്ടേഴ്സ് പറയുന്നു.
ഇവ മുഴുവൻ ഉരുകിയാൽ, ഗ്രഹത്തെ 2.7 മീറ്റർ വരെ ആഴത്തി ലുള്ള വെള്ളത്താൽ മൂടുമെന്നാണ് അനുമാനം.
“എത്ര കാലം മുമ്പാണ് ഈ ഹിമനിക്ഷേപങ്ങൾ രൂപപ്പെട്ടത്, അക്കാലത്ത് ചൊവ്വ എങ്ങനെയായിരുന്നു? വെള്ളം ഐസ് ആയതാണെന്ന് സ്ഥിരീകരിച്ചാൽ, ഈ ഭീമൻ നിക്ഷേപങ്ങൾ ചൊവ്വയുടെ കാലാവസ്ഥാ ചരിത്ര ത്തെ ക്കുറിച്ചുള്ള നമ്മുടെ ധാരണയെത്തന്നെ മാറ്റിമറിക്കുമെന്ന് ശാസ്ത്രജ്ഞൻ വിൽസൺ പറഞ്ഞു.
“പുരാതന ജലത്തിന്റെ ഏതൊരു റിസർവോയറും മനുഷ്യ ന്റെയോ റോബോട്ടിക് പര്യവേക്ഷണത്തി ന്റെയോ ആകർഷ ണീയമായ ലക്ഷ്യമായിരിക്കും.”
മഞ്ഞുമൂടിയ നിക്ഷേപങ്ങളുടെ വ്യാപ്തിയും സ്ഥാനവും നമ്മുടെ ഭാവി ചൊവ്വ പര്യവേക്ഷണത്തിന് അവയെ വളരെ മൂല്യവ ത്തായതാക്കും.
“നിർഭാഗ്യവശാൽ, ഈ MFF നിക്ഷേപങ്ങൾ നൂറുകണക്കിന് മീറ്ററുകളോളം പൊടിയാൽ മൂടപ്പെട്ടിരിക്കുന്നു, അതിനാൽ ത്തന്നെ കുറഞ്ഞത് അടുത്ത ഏതാനും ദശാബ്ദങ്ങളെങ്കിലും അവ ആക്സസ് ചെയ്യാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല.,” ടീം പറഞ്ഞു.
“എന്നിരുന്നാലും, നമ്മൾ കണ്ടെത്തുന്ന ഓരോ മഞ്ഞുപാളിയും മുമ്പ് ചൊവ്വയിലെ വെള്ളം എവിടെയാണ് ഒഴുകിയിരുന്നത്, ആ ജലത്തിന്റെ ഉറവ സ്രോതസ്സ് ഇന്ന് എവിടെ കണ്ടെത്താനാകും എന്നതിലേക്കുള്ള വലിയ ചൂണ്ടുപലകയാകും.”
ചൊവ്വയിൽ ജലസാന്നിദ്ധ്യവും ഐസ് പാളികളുടെ കണ്ടെത്തലുകളും ഭാവി പര്യവേക്ഷണത്തിന് പുതിയ വാതായനങ്ങൾ തുറക്കുVകയാണ്.