മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ ക്യാന്‍സര്‍ അഥവാ കുടലിനെ/ വയറിനെ ബാധിക്കുന്ന ക്യാൻസര്‍ എന്ന് പറയുന്നു. 
മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം, വയറുവേദന, വയറ്റില്‍ എപ്പോഴും അസ്വസ്ഥത, വയര്‍ വീര്‍ത്ത് കെട്ടിയിരിക്കുന്ന അവസ്ഥ, മലബന്ധം, വയറ്റില്‍ നിന്ന് പോകുന്നതില്‍ നിരന്തരമായ മാറ്റങ്ങള്‍, ഛര്‍ദ്ദി,  അതിസാരം, വിളർച്ച, ക്ഷീണം എന്നിവയെല്ലാം ബവല്‍ ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. 
രോഗലക്ഷണങ്ങളിൽ ഒന്ന് മാത്രം ഉള്ളതുകൊണ്ട് കുടൽ ക്യാൻസറിനുള്ള സാധ്യത ഉണ്ടെന്ന് ഉറപ്പിക്കാനാകില്ല. മിക്ക കേസുകളിലും ഇവയെല്ലാം ദഹനപ്രശ്നങ്ങളായി കണക്കാക്കി ക്യാൻസര്‍ നിര്‍ണയം വൈകുന്നതാണ് പിന്നീട് പ്രശ്നമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *