1199 മകരം 5ഭരണി / നവമി2024, ജനുവരി 19, വെള്ളി* മകരഭരണി *
ഇന്ന്; * ടെക്സാസ് : കോൺഫിഡറെയ്റ്റ് ഹീറോസ് ഡേ!* ഐസ് ലാൻഡ്: ബോണ്ടഡാഗുർ അഥവാ ഭർത്താക്കന്മാരുടെ ദിനം!* ത്രിപുര : കോക്ബൊറോക്ക് ദിനം! (കോക്ബൊറോക് ത്രിപുരയുടെ ഭാഷ)* മാസിഡോണിയ: യേശുവിന്റെ ജ്ഞാനസ്നാന ( baptism) ദിനം!
നല്ല ഓർമ്മ ദിനം !
**********[Good Memory Day ; മനുഷ്യ മസ്തിഷ്കം സങ്കീർണ്ണവും അതുല്യവുമാണ്, മനസിലാക്കാൻ പ്രയാസമുള്ള തലച്ചോറിന്റെ ഭാഗമായി മെമ്മറി തുടരുന്നു. ഭൂതകാല സംഭവങ്ങളുമായി ബന്ധപ്പെട്ട ആഹ്ലാദകരമായ പോസിറ്റീവ് ചിന്തകൾക്കായി സമയം നീക്കി വയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഡ് മെമ്മറി ഡേ സ്ഥാപിച്ചു.!]
* കലാകാരന്റെ നിയമവിരുദ്ധ ദിനം !*************[Artist as Outlaw Day ; 1990 കളിൽ ബാങ്ക്സി എന്ന നിഗൂഢ വ്യക്തി തന്റെ തെരുവ് കലയും ചുവരെഴുത്തുകളും ഉപയോഗിച്ച് രാഷ്ട്രീയ ചോദ്യം ഇംഗ്ലണ്ടിലെ തെരുവിലേക്ക് കൊണ്ടു വരാൻ തുടങ്ങി. ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് ഒരുമിച്ച് ചേരാനും സാമൂഹ്യനീതിക്ക് വേണ്ടി പോരാടുന്നതോ രാഷ്ട്രീയമായി സംസാരിക്കുന്നതോ പരിസ്ഥിതി വാദത്തിനു വേണ്ടി നിലകൊള്ളുന്നതോ അല്ലെങ്കിൽ ഒരു വ്യക്തിഗത ചിന്തകനാകാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുന്നതോ ആയ ഒരു പ്രസ്താവനയാണെങ്കിലും, ഈ ദിനം ഇത്തരത്തിലുള്ള കലകളെയും മറ്റും ആർട്ടിസ്റ്റ് അസ് ഔട്ട്‌ലോ ഡേ പ്രോത്സാഹിപ്പിക്കുന്നു.] * ദേശീയ ടിൻ കാൻ ദിനം !*************National Tin can day ; യുദ്ധസ്ഥലങ്ങളിൽ വിശപ്പിനുള്ള പരിഹാരമായാണ് ക്യാനുകൾ കണ്ടുപിടിച്ചത്. ഇറ്റലി, നെതർലാൻഡ്‌സ്, ജർമ്മനി, കരീബിയൻ എന്നിവിടങ്ങളിൽ നെപ്പോളിയന്റെ സൈന്യം യുദ്ധം ചെയ്ത വർഷങ്ങളിൽ ഭക്ഷണം എത്തിച്ച് സൂക്ഷിക്കുന്ന നവ മുന്നേറ്റത്തിന് 12,000 ഫ്രാങ്ക് സമ്മാനം വാഗ്ദാനം ചെയ്തു. പാരീസ് നിവാസിയും പാചകക്കാരനുമായ നിക്കോളാസ് അപ്പെർട്ട് ചീസും നാരങ്ങയും ഉപയോഗിച്ച് സംരക്ഷിച്ച ഷാംപെയ്ൻ കുപ്പി പരീക്ഷിച്ചു. കുപ്പികളിൽ നിന്ന് ഗ്ലാസ് പാത്രങ്ങളിലേക്കും പിന്നീട് ക്യാനുകളിലേക്കും അദ്ദേഹത്തിന്റെ ഫാക്ടറി പുരോഗമിച്ചു. ഇവ ഫ്രഞ്ച് നാവികസേനയിലൂടെ എല്ലായിടത്തും കയറ്റി അയച്ചു.]
ലോക ക്വാർക്ക് ദിനം !**********[World Quark Day ; ക്രീം ചീസും തൈരും തമ്മിലുള്ള മിശ്രിതമായി ചിലപ്പോൾ വിവരിക്കപ്പെടുന്ന ഒരു പാലുൽപ്പന്നമാണ് ക്വാർക്ക്. പല പഴക്കമുള്ള ചീസുകളിൽ നിന്ന് വ്യത്യസ്തമായി, ക്വാർക്ക് അതിന്റെ സംസ്കരണത്തിൽ റെനെറ്റ് (ഒരു മൃഗ ഉൽപ്പന്നം) ഉപയോഗിക്കുന്നില്ല, ഇത് സസ്യാഹാരികൾക്ക് സ്വീകാര്യമാക്കുന്നു. മധ്യ യൂറോപ്പിൽ 1920-കളിൽ കണ്ടുപിടിച്ചത്, ജർമ്മൻ, പോളണ്ട്, ഓസ്ട്രിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അടുക്കളകളിൽ ഒരു പ്രധാന വസ്തുവായി തുടരുന്നു ]
* പോഷൻ ഉണ്ടാക്കുവാൻ ഒരു ദിനം!**************[Brew a Potion Day ; മന്ത്രവാദത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന മാന്ത്രിക മയക്കുമരുന്നുകളുടെ സൃഷ്ടി നൂറ്റാണ്ടുകളായി നിലവിലുണ്ട്. പുരാതന കാലം മുതൽ ചില ആളുകൾ സസ്യങ്ങൾ, വിത്തുകൾ, പ്രകൃതിയുടെ മറ്റ് ഭാഗങ്ങൾ എന്നിവ സംയോജിപ്പിച്ച് രോഗശാന്തിക്കുള്ള പദാർത്ഥങ്ങൾ സൃഷ്ടിക്കുന്നു]
* USA ; ദേശീയ പോപ്‌കോൺ ദിനം !************[National Popcorn Day ; രുചികരവും ആസ്വാദ്യകരവുമായ പോപ്‌കോൺ നിരവധി പാരമ്പര്യങ്ങളുടെ ഭാഗമാണ്. ഹാലോവീനിൽ പോപ്‌കോൺ ബോളുകൾ, ക്രിസ്‌മസിൽ പോപ്‌കോൺ സ്ട്രിംഗുകൾ, സിനിമകളിൽ വർഷം മുഴുവനും രുചികരമായ ബട്ടറി പോപ്‌കോൺ 🙂 )
ഇന്നത്തെ മൊഴിമുത്ത് ്്്്്്്്്്്്്്്്്്്്്
”സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക; അവരെ നേടാൻ നിങ്ങൾക്കു കഴിയും.”
. [ -ബെഞ്ചമിൻ ഫ്രാൻക്ലിൻ ] ***********
ഋതു, നീലത്താമര, നിദ്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച റിമ കല്ലിങ്കലിന്റെയും (1984),
ടെലിവിഷനിലും സംഗീതത്തിലും ചലനാത്മകമായ റോളുകൾക്ക് പേരുകേട്ട ഒരു കഴിവുള്ള നടിയും ഗായികയുമായ കേറ്റി സാഗലിന്റെയും (1954) ,
ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനൊപ്പമുള്ള കൺട്രി മ്യൂസിക് ലോകത്ത് ജീവിക്കുന്ന ഇതിഹാസമായ ഗായികയും, അഭിനേത്രിയും എഴുത്തുകാരിയുമായ ഡോളി റിബേക്ക പാർട്ടണിന്റെയും (1946) ,
സംഗീത വ്യവസായത്തിലെ ഒരു ട്രെയിൽബ്ലേസറും ആത്മാവുള്ള ശബ്ദത്തിൽ ആലാപനത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവിനും പേരുകേട്ട ജാനിസ് ജോപ്ലിന്റെയും (1943),
ഒരു കാലത്ത് ലോക ഒന്നാം നമ്പറായ സ്വീഡിഷ് ടെന്നിസ് താരം സ്റ്റെഫാൻ എഡ് ബർഗിൻ്റെയും(1966) ജന്മദിനം !!!
ഇന്നത്തെ സ്മരണ !!!്്്്്്്്്്്്്്്്്്സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ മ. (1901-1985)ഇ. ബാലാനന്ദൻ മ. (1924-2009)ദേവേന്ദ്രനാഥ് ടാഗൂർ മ. (1817-1905)ഭഗവാൻ രജനീഷ് മ. (1931-1990)രജ്നി കോത്താരി മ. (1928-2015)ബിജോൻ ഭട്ടാചാര്യ മ. (1917-1978)റൊമൈൻ റോളണ്ട് മ. (1866-1944)ഹെഡി ലമാർ മ. (1914- 2000)ഐസക് ഡി’ഇസ്റെയലി മ.1766-1848)സർ ഹെൻറി ബെസ്സെമർ FRS (1813 – 1898)
കാത്തുള്ളില്‍ അച്ചുതമേനോൻ ജ. (1851-1910)ആബേലച്ചൻ ജ. (1920-2001)കിടങ്ങൂർ രാമൻ ചാക്യാർ ജ. (1927-2015)ചുനക്കര രാമൻ കുട്ടി ജ. (1936 -2020)ജി. സുബ്രഹ്മണ്യ അയ്യർ ജ(1855-1916)വി എസ് ഖണ്ഡേക്കർ ജ. (1898-1976)സൌമിത്ര ചാറ്റർജി ജ .(1935- 2020)ജെയിംസ് വാട്ട് ജ. (1736 -1819)എഡ്ഗർ അലൻ പൊ ജ. (1809-1849)തോമസ് കിൻകാഡെ ജ. (1958-2012)ഹെൻറി ബെസ് മിയർ ജ. (1813-1898)മാക് മില്ലർ ജ. (1992 – 2018))റോബർട്ട് എഡ്വേർഡ് ലീയെയും ജ.(1807 – 1870)
ചരിത്രത്തിൽ ഇന്ന്്്്്്്്്്്്്്്്്്്1419 – ഫ്രഞ്ച് നഗരമായ റൂവൻ നൂറുവർഷത്തെ യുദ്ധത്തിൽ ഇംഗ്ലണ്ടിലെ ഹെൻറി അഞ്ചാമന് കീഴടങ്ങി.
1628 – ഷാജഹാൻ ചക്രവർത്തിയായി.
1511 – മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.
1825 – എസ്ര ഡാഗെറ്റും തോമസ് കെൻസറ്റും ടിൻ ക്യാനുകളിൽ ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള ഒരു പ്രക്രിയയ്ക്ക് പേറ്റന്റ് നേടി.
1839 – ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.
1883 – ഓവർഹെഡ് വയർ ഉപയോഗിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ലൈറ്റിംഗ് സിസ്റ്റം ന്യൂജേഴ്‌സിയിലെ റോസെല്ലിൽ സേവനം ആരംഭിച്ചു. തോമസ് എഡിസൺ ആണ് ഇത് വികസിപ്പിച്ചത്.
1905 – വക്കം അബ്ദുൾ ഖാദർ മൗലവി ‘സ്വദേശാഭിമാനി പത്രം’ ആരംഭിച്ചു.
1915 – ജോർജ് ക്ലൗഡിന് നിയോൺ ബൾബിന് പാറ്റൻറ് കിട്ടി.
1949 – ക്യൂബ ഇസ്രയേലിനെ അംഗീകരിച്ചു.
1953 – യുഎസിലെ 70% ടെലിവിഷൻ സെറ്റുകളും ലൂസിയുടെ പ്രസവം കാണാൻ ഐ ലവ് ലൂസി എന്ന ടിവി ഷോയിൽ ട്യൂൺ ചെയ്തു.
1955 – യുഎസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥനുമായ ഡ്വൈറ്റ് ഡി. ഐസൻഹോവർ ആദ്യമായി ടെലിവിഷൻ പ്രസിഡൻഷ്യൽ പത്രസമ്മേളനം നടത്തി.
1956 – ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ദേശസാൽക്കരിച്ചു.
1966 – ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
1966 – പ്രമുഖ നെഹ്‌റു കുടുംബത്തിലെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി ഇന്ത്യയുടെ നാലാമത്തെയും ആദ്യത്തെയും വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
1969 – സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മൂന്ന് ദിവസത്തിന് ശേഷം ചെക്ക് വിദ്യാർത്ഥി ജാൻ പാലച്ച് മരിച്ചു.
1977 – ഇന്ത്യയിലെ ഹിന്ദു കുംഭമേളയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം (15 ദശലക്ഷം) നടന്നത്.
1983 – മുൻ നാസി എസ്എസ് മേധാവി ക്ലോസ് ബാർബി ബൊളീവിയയിൽ അറസ്റ്റിലായി.
1990 – വർദ്ധിച്ചുവരുന്ന കലാപവും കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ സംസ്ഥാനമായ ജമ്മു കാശ്മീരിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളുടെ പലായനം രൂക്ഷമായി.
1993 – ചെക്ക് റിപ്പബ്ലിക്കും സ്ലൊവാക്യയും ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
2006 – ജെറ്റ് എയർവേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവന ദാതാവായി.
2006 – ന്യൂ ഹൊറിസോൺ പ്ലുട്ടോയെ പറ്റി പഠിക്കാൻ വിക്ഷേപിച്ചു.
2012 – അമേരിക്കൻ ഗവൺമെന്റ് മെഗാഅപ്‌ലോഡ് എന്ന പ്രശസ്തമായ ഫയൽ ഷെയറിംഗ് സേവനത്തെ അതിന്റെ സ്ഥാപകനും അതുമായി ബന്ധപ്പെട്ട മറ്റ് നിരവധി ആളുകൾക്കും എതിരെ ആന്റിപൈറസി നിയമങ്ങൾ ലംഘിച്ചതിന് കുറ്റം ചുമത്തി അടച്ചുപൂട്ടി.
2013 – നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ കാൽസ്യം നിക്ഷേപം കണ്ടെത്തി.
2013 – അത് ലറ്റ് ലാൻസ് ആംസ്ട്രോങ്ങ് ഡോപ്പ് ടെസ്റ്റിൽ പോസിറ്റിവായി കിരീടം നഷ്ടപ്പെട്ടു.************
ഇന്ന്‍ ;മലയാള സംഗീതനാടക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം ജ്ഞാനമ്ബിക , ജീവിതനൌക തുടങ്ങിയ സിനിമയില്‍ പ്രധാന വേഷം ചെയ്യുകയും പാടുകയും ചെയ്ത മലയാള ചലച്ചിത്ര ലോകത്തെ ആദ്യകാല നടന്മാരിൽ ഒരാളായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെയും (1901 ഫെബ്രുവരി 9 – 1985 ജനുവരി 19),
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യുവിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയും നിയമസഭ /ലോകസഭ മെമ്പറും ആയിരുന്ന ഇ. ബാലാനന്ദനെയും (ജൂൺ 16, 1924-ജനുവരി 19, 2009) ,
പ്രമുഖനായ ഒരു ബംഗാളി സാഹിത്യകാരനും , രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛനും, ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്ന ‘മഹർഷി’ ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടാഗൂറിനെയും (15 മേയ് 1817 – 19 ജനുവരി 1905),
ഭാരതീയനായ ആത്മീയഗുരു ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന രജനീഷ് ചന്ദ്രമോഹൻ ജെയിനിനെയും (ഡിസംബർ 11, 1931 – ജനുവരി 19, 1990),
പ്രമുഖ ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനും രാഷ്ട്രസൈദ്ധാന്തികനും എഴുത്തുകാരനും അക്കാഡമിക്കുമായിരുന്ന രജ്നി കോത്താരിയെയും (1928- 19 ജനുവരി 2015),
1943 ലെ ഷാമകാലത്തെ പറ്റി നബാന്ന എന്ന പ്രസിദ്ധ നാടകം IPTA ക്കു വേണ്ടി എഴുതിയ പ്രസിദ്ധ ബംഗാളി നാടകകൃത്തും സംവിധായകനും അഭിനേതാവും ആയിരുന്ന ബിജോൻ ഭട്ടാചാര്യയെയും(17 ജൂലൈ 1915 – 19 ജനുവരി 1978),
ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻഎന്നിവരെ കുറിച്ച് ‘പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ’ എന്ന ഗ്രന്ഥം രചിച്ച നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും , കവിയും ആയിരുന്ന റൊമൈൻ റോളണ്ടിനെയും (1866 ജനുവരി 19 – 1944 ജനുവരി 29),
നഗ്ന സീനുകൾക്ക് വിവാദമാർജ്ജിച്ച എക്സ്റ്റസി (1933) എന്ന ചിത്രത്തിലെ അഭിനയത്തിലെത്തിനിന്ന ജർമനിയിലെ തന്റെ ആദ്യകാല ചലച്ചിത്ര ജീവിതത്തിനു ശേഷം MGM തലവൻ ലൂയിസ് ബി. മേയറിന്റെ ക്ഷണമനുസരിച്ച് ഹോളിവുഡിലെത്തിയ ഒരു ഓസ്ട്രിയൻ- അമേരിക്കൻ നടിയും ഇന്നത്തെ വയർലസ് ആശയ വിനിമയത്തിന് അടിസ്ഥാനമായ സ്പ്രെഡ് സ്പെക്ട്രം കമ്മ്യൂണിക്കേഷൻ, ഫ്രീക്വൻസി ഹോപ്പിങ് എന്നീ സാങ്കേതികവിദ്യകൾ കമ്പോസർ ജോർജ്ജ് അന്റെയിലുമൊത്ത് കണ്ടുപിടിക്കുകയും ചെയ്ത ഗവേഷകയുമായിരുന്ന ഹെഡി ലമാറിനെയും (9 നവംബർ 1914 – 19 ജനുവരി 2000),
ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ, ഡിഫെൻസ് ഒഫ് പൊയട്രി, അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ തുടങ്ങിയ കവിതകളും, ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചർ , മിസലനീസ് , കലാമിറ്റീസ് ഒഫ് ആതേഴ്സ് , ക്വാറൽസ് ഒഫ് ആതേഴ്സ് , അമെനിറ്റീസ് ഒഫ് ലിറ്ററേച്ചർ തുടങ്ങിയ കൃതികളും രചിച്ച ഇംഗ്ലീഷ്കവിയും നിരൂപകനും സാഹിത്യ ഗവേഷകനും ആയിരുന്ന ഐസക് ഡി’ ഇസ്റെയലി യെയും (1766 മെയ് 11-19 ജനുവരി 1848 ),
ഒരു പുതിയ ഉരുക്ക് നിർമ്മാണ പ്രക്രിയ കണ്ടുപിടിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിൽ ഏകദേശം നൂറ് വർഷത്തോളം ഉരുക്ക് നിർമ്മാണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികതയായി മാറുകയും, കൂടാതെ ‘സ്റ്റീൽ സിറ്റി’ എന്ന വിളിപ്പേരുള്ള ഷെഫീൽഡ് നഗരത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി സ്ഥാപിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്ത സർ ഹെൻറി ബെസ്സെമർ FRSനെയും (19 ജനുവരി 1813 – 15 മാർച്ച് 1898)
വെണ്‍മണിപ്രസ്ഥാനത്തിന്റെമുന്‍നിരകവികളിൽ ഒരാളായിരുന്ന കാത്തുള്ളില്‍ അച്ചുത മേനോനെയും ( 1851 ജനുവരി 19- ),
ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിക്കുകയും ജയറാം കലാഭവന്‍ മണി തുടങ്ങിയ ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കുകയും ചെയ്ത കൊച്ചിൻ കലാഭവന്റെ സ്ഥാപകനും, പത്ര പ്രവർത്തകനും, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തിയും ആയിരുന്ന സി.എം. ഐ. സന്യാസ സമൂഹത്തിലെ വൈദികനായിരുന്ന ആബേലച്ചൻ ( 1920 ജനുവരി 19 – 2001 ഒക്ടോബർ 27),
കൂടിയാട്ടം, അങ്കുലീയാംഗം, മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത് എന്നിവ നടത്തുന്നതിൽ പ്രഗല്ഭനും, അപൂർവ്വമായ മന്ത്രാങ്കം കൂത്ത് അരനൂറ്റാണ്ടോളം കെട്ടിയാടുകയും ചെയ്ത പ്രമുഖ കൂത്ത് – കൂടിയാട്ടം കലാകാരൻ കുട്ടപ്പ ചാക്യാർ എന്ന കിടങ്ങൂർ രാമൻ ചാക്യാരെയും (1929,ജനുവരി 19- സെപ്റ്റംബർ 2, 2015),
75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ച മലയാള ചലച്ചിത്ര ഗാനരചയിതാക്കളിൽ പ്രമുഖനായ ചുനക്കര രാമൻ കുട്ടിയെയും ( 1936 ജനുവരി 19- ഓഗസ്റ്റ് 12, 2020),
പത്രപ്രവർത്തകനുംസാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയും, 1878 സെപ്റ്റംബർ 20 മുതൽ 1898 ഒക്‌ടോബർ വരെ ദി ഹിന്ദുവിന്റെ പ്രൊപ്രൈറ്ററും എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഗണപതി ദീക്ഷിതർ സുബ്രഹ്മണ്യ അയ്യരെയും(19 ജനുവരി 1855 – 18 ഏപ്രിൽ 1916),
യയാതി (മലയാളത്തില്‍ പ്രൊഫ. പി. മാധവന്‍പിള്ളയുടെ തര്‍ജ്ജിമ ചെയ്തിട്ടുണ്ട് ), ഉൽകാ , ഹിർവ ചാഫാ , പെഹ്‌ലെ പ്രേം, അശ്രു തുടങ്ങിയ കൃതികള്‍ രചിച്ച ജ്ഞാനപീഠം പുരസ്കാരം ലഭിച്ച മറാഠി സാഹിത്യകാരന്‍ വിഷ്ണു സഖാറാം ഖാണ്ഡേക്കർ എന്ന വി എസ് ഖാണ്ഡേക്കറെയും (ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976),
20 ഓളം സത്യജിത്ത് റെ ചിത്രങ്ങളിൽ കൂടാതെ മൃണാൾ സെന്നിന്റെയും തപൻ സിൻഹയുടെയും ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത ബംഗാളി നടൻ സൌമിത്ര ചാറ്റർജിയെയും (1935 ജനുവരി 199- നവംബർ 15, 2020),
ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ഉപകരണനിർമാതാവായി ജോലി ചെയ്യുമ്പോൾ ആവിയന്ത്രങ്ങളുടെ സാങ്കേതികവിദ്യയിൽ ആകൃഷ്ടനാകുകയും ഒരു പ്രത്യേക കണ്ടൻസർ ഉപയോഗിക്കുന്നതിലൂടെ യന്ത്രങ്ങളുടെ ശക്തി വർദ്ധിപ്പിക്കാനും ഊർജ്ജനഷ്ടം കുറയ്ക്കാനുമുതകുന്ന ഒരു സാങ്കേതിക സംവിധാനം അവതരിപ്പിക്കുകയും ഇത് വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്ത സ്കോട്ടിഷ് മെക്കാനിക്കൽ എഞ്ചിനിയർ ജെയിംസ് വാട്ടിനെയും (1736 ജനുവരി 19 – 1819 ഓഗസ്റ്റ് 25)
രഹസ്യമയവും ദയാനകവും മായ ചെറുകഥകളും കവിതകളും എഴുതുകയും അമേരിക്കയിൽ ഡിറ്റക്റ്റീവ് കഥകളുടെ പിതാവ് എന്ന് അറിയപ്പെടുകയും ആദ്യമായി സാഹിത്യം കൊണ് മാത്രം ജീവിക്കുവാൻ സാഹസം കാണിക്കുകയും കഷ്ടതകൾ അനുഭവിക്കുകയും ചെയ്ത എഡ്ഗർ അലൻ പൊയെയും (ജനുവരി 19, 1809 – ഒക്ടോബർ 7, 1849) ,
പ്രകാശത്തിന്റെ ചിത്രകാരൻ എന്നു വിശേഷിക്കപ്പെട്ട ഒരു അമേരിക്കൻ ചിത്രകാരനും, അമേരിക്കയിൽ ഒരുകോടി വീടുകളിൽ വരച്ച ചിത്രങ്ങളും പകർപ്പുകളും മറ്റുമായി ഉണ്ടെന്ന് കരുതപ്പെടുന്ന തോമസ് കിൻകാഡെയെയും (ജനുവരി 19, 1958 – ഏപ്രിൽ 6, 2012)
ഒരു പുതിയ ഉരുക്ക് നിർമ്മാണ പ്രക്രിയ കണ്ടുപിടിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിൽ ഏകദേശം നൂറ് വർഷത്തോളം ഉരുക്ക് നിർമ്മാണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികതയായി മാറുകയും, കൂടാതെ ‘സ്റ്റീൽ സിറ്റി’ എന്ന വിളിപ്പേരുള്ള ഷെഫീൽഡ് നഗരത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി സ്ഥാപിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്ത സർ ഹെൻറി ബെസ്സെമർ FRSനെയും (19 ജനുവരി 1813 – 15 മാർച്ച് 1898),
ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് പ്രൊഡ്യൂസറുമായിരുന്ന പ്രൊഫഷണലായി മാക് മില്ലർ എന്നറിയപ്പെടുന്ന മാൽക്കം ജെയിംസ് മക്കോർമികിനെയും (ജനുവരി 19, 1992 – സെപ്റ്റംബർ 7, 2018),
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഒരു കോൺഫെഡറേറ്റ് ജനറലായും, അതിന്റെ അവസാനത്തിൽ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമിയുടെ മൊത്തത്തിലുള്ള കമാൻഡറാകുകയും, കോൺഫെഡറസിയുടെ ഏറ്റവും ശക്തമായ സൈന്യമായ നോർത്തേൺ വെർജീനിയയുടെ സൈന്യത്തെ 1862 മുതൽ 1865-ൽ കീഴടങ്ങുന്നത് വരെ നയിക്കുകയു, ഒരു വിദഗ്ധ തന്ത്രജ്ഞൻ എന്ന ഖ്യാതി നേടുകയും ചെയ്ത റോബർട്ട് എഡ്വേർഡ് ലീയെയും (ജനുവരി 19, 1807 – ഒക്ടോബർ 12, 1870) ഓർമ്മിക്കാം.!!!
By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘