കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) ഉദ്ഘാടന സീസണിന്റെ അഹമ്മദാബാദ് റേസിനുള്ള വേദിയായി ഇകെഎ അരീനയെ (ദ അരീന/ട്രാന്‍സ്‌സ്റ്റാഡിയ അരീന) തിരഞ്ഞെടുത്തു. 2024 ഫെബ്രുവരി 11നാണ് അഹമ്മദാബാദ് മത്സരം നടക്കുക. അഹമ്മദാബാദിന്റെ ഊര്‍ജ്ജസ്വലമായ കായിക സംസ്‌കാരത്തിന്റെ ഉദാഹരണമായി നിലകൊള്ളുന്ന ഇകെഎ അരീന, 2016 ഒക്ടോബര്‍ 7നാണ് ഔദ്യോഗികമായി തുറന്നുകൊടുത്തത്.
കങ്കരിയ തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്‌റ്റേഡിയം, ഗുജറാത്ത് സര്‍ക്കാരും സംരംഭകനായ ഉദിത് ഷേത്തിന്റെ നേതൃത്വത്തിലുള്ള എസ്ഇ ട്രാന്‍സ് സ്‌റ്റേഡിയയും തമ്മിലുള്ള വിജയകരമായ പൊതുസ്വകാര്യ-പങ്കാളിത്തത്തിന്റെ ഫലമാണ്. ഫുട്‌ബോള്‍ വേദിയില്‍ 15,000 പേരെ സ്‌റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാവും. വിവിധ കായിക മത്സരങ്ങള്‍ക്കായി ഒരു ഇന്‍ഡോര്‍ അരീനയായി സ്‌റ്റേഡിയത്തെ വിഭജിക്കാനും സാധിക്കും.
2016ലെ കബഡി ലോകകപ്പിനും 2019 ഇന്റര്‍കോïിനെന്റല്‍ കപ്പിനും ആതിഥേയത്വം വഹിച്ച ഈ സ്‌റ്റേഡിയം, പ്രോ കബഡി ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ട്് കൂടിയാണ്. കൂടാതെ നിരവധി പ്രധാന പരിപാടികള്‍ക്കും ഇകെഎ അരീന വേദിയായിട്ടുണ്ട്. 2024 ഫെബ്രുവരി 25ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തോടെ സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ആദ്യ സീസണ്‍ സമാപിക്കും.
ഇകെഎ അരീന സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറിലെ മികവിന്റെ പ്രതീകമാണെന്നും, അഹമ്മദാബാദിലെ ഈ ഐതിഹാസിക വേദിയിലേക്ക് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ വ്രീര്‍ പട്ടേല്‍ പറഞ്ഞു. അഹമ്മദാബാദിലെ ആരാധകര്‍ക്ക് അസാധാരണമായ ഒരു അനുഭവം നല്‍കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.