തലയോട്ടിയില്‍ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ നാസാദ്വാരങ്ങളിലുണ്ടാകുന്ന ചില അസ്വസ്ഥതകളാണ് സൈനസൈറ്റിസ്. നാലുതരത്തിലുള്ള സൈനസൈറ്റിസുകളാണ് ആളുകളില്‍ പൊതുവെ കണ്ടുവരുന്നത്. പനി, തലവേദന, മൂക്കടപ്പ് എന്നിവയും ഇതോടൊപ്പം ഉണ്ടാവുന്നു. ചില എണ്ണകൾ ഉപയോഗിക്കുന്നത് വഴി കഫക്കെട്ടും വേദനയും ഒഴിവാക്കാൻ സാധിക്കും.
പെപ്പർമിന്റ് എണ്ണയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇത് അടഞ്ഞ മൂക്ക് തുറക്കാനും വീക്കം, കഫം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി പെപ്പർമിന്റ് ഓയിൽ ചേർത്ത് ആവി ശ്വസിക്കുക.
യൂക്കാലിപ്റ്റസ് ഓയിലിൽ സൈനസിറ്റിസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന സിനോൾ എന്ന രാസ സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ അണുബാധയെ ചികിത്സിക്കാൻ പ്രയോജനകരമാണ്.
ലാവെൻഡർ ഓയിലിന് വേദനസംഹാരി ഗുണമുണ്ട്, ഇത് തലവേദനയിൽ നിന്ന് ഫലപ്രദമായ ആശ്വാസം നൽകുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. തൈം എണ്ണ, ടീ ട്രീ എണ്ണ എന്നിവയും സൈനസൈറ്റിസിനെ പ്രതിരോധിക്കാൻ സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *