ഡൽഹി: അയോധ്യ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം.
മുന്‍ സുപ്രീം കോടതി ജഡ്ജി അശോക് ഭൂഷണ്‍, മുന്‍ സിജെഐ എസ്എ ബോബ്ഡെ, മുന്‍ സിജെഐ രഞ്ജന്‍ ഗൊഗോയ്, സിജെഐ ഡി വൈ ചന്ദ്രചൂഡ്, മുന്‍ സുപ്രീംകോടതി ജഡ്ജി എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം.
ക്ഷണിക്കപ്പെട്ടവരില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, ഉന്നത അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 50-ലധികം നിയമജ്ഞരും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണം.