കുവൈറ്റ്: പൊലിക നാടൻപാട്ട് കൂട്ടത്തിന്റെ സ്ഥാപകനും സർവോപരി വലിയ കലാകാരനും മനുഷ്യസ്നേഹിയുമായ സുദർശന്റെയും പൊലികയുടെ കലാകാരനുമായ സലിമോന്റെയും അനുസ്മരണം ജനുവരി 19 രാവിലെ 11മണിമുതൽ മെഹബുള്ള കലയുടെ ഓഡിറ്റോറിയത്തിൽ നടത്തി.
പൊലികയുടെ പ്രസിഡന്റ് ജി.സ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷധികാരി സുനിൽ രാജ് പൊലികയുടെ അനുശോചനം രേഖപെടുത്തി.
കല കുവൈറ്റിനെ പ്രതിനിധികരിച്ചു മുസഫിർ ശേഷം പൊലികയുടെ പ്രതിനിധികളായ ആനന്ദ്, ശ്യാം കുമാർ, റോബിൻ, എന്നിവർ അനുശോചനം അറിയിച്ചു. ഒരു മണിയോട് കൂടി സെക്രട്ടറി മോജി ചരൽക്കുന്ന് നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.