കോട്ടയം: പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമന്‍റേഷൻ (എബിസിഡി) ക്യാമ്പിന് ജനുവരി 22ന് ജില്ലയിൽ തുടക്കമാകും. 
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംയോജിത പട്ടികവർഗവികസന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക. 22ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ മേലുകാവ് എച്ച്.ആർ.ഡി.റ്റി. സെന്ററിൽ ക്യാമ്പ് നടക്കും. 
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ ആധാർ, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുളള അടിസ്ഥാന രേഖകൾ ലഭിച്ചിട്ടില്ലാത്തവർക്ക് ക്യാമ്പിൽ അപേക്ഷ നൽകാം. 
ഇവരുടെ രേഖകൾ ഡിജിറ്റിലൈസ് ചെയ്തു സൂക്ഷിക്കുന്നതിനായി ഡിജി ലോക്കർ സൗകര്യവും നൽകും. തദ്ദേശസ്വയംഭരണം, പട്ടികവർഗം, ഐ.ടി. വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *