കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ബെനഫിറ്റ് എന്‍ഹാന്‍സറോടുകൂടിയ ഐസിഐസിഐ പ്രു ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് പ്രീമിയം വാങ്ങിയ അന്നു മുതല്‍ എപ്പോള്‍ വേണമെങ്കിലും അടച്ച പ്രീമിയം 100 ശതമാനം തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന, ഇന്‍ഷുറന്‍സ് മേഖലയിലെ ആദ്യത്തെ ആന്വിറ്റി പ്ലാനാണിത്.
വിരമിക്കല്‍ ആസൂത്രണത്തിന് തയ്യാറെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും പരിഹരിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പോളിസി ഉടമകള്‍ക്ക് ജീവിച്ചിരിക്കുന്നിടത്തോളം കാലം വരുമാനം ലഭ്യമാകുന്ന സിംഗിള്‍ ലൈഫ് ഓപ്ഷനോ മരണശേഷം ജീവിത പങ്കാളിക്ക്, കുട്ടികള്‍ക്ക്, മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ സഹോദരങ്ങള്‍ക്ക് വരുമാനം ലഭ്യമാകുന്ന ജോയിന്‍റ് ലൈഫ് ഓപ്ഷനോ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
ജോയിന്‍റ് ലൈഫ് ഓപ്ഷനില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ പിന്നീടുള്ള എല്ലാ പ്രീമിയവും ഒഴിവാക്കപ്പെടുകയും രണ്ടാം അവകാശിക്ക് ആജീവനാന്ത സ്ഥിര വരുമാനം ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഈ പദ്ധതി വായ്പ സൗകര്യവും നല്‍കുന്നുണ്ട്.
വിരമിക്കലിന് തയ്യാറെടുക്കുന്നവര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വം പരിഹരിക്കാന്‍ രൂപകല്പന ചെയ്തിരിക്കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അടച്ച പ്രീമിയം 100 ശതമാനം എപ്പോള്‍ വേണമെങ്കിലും തിരികെ ലഭിക്കുന്ന ഈ പോളിസി ഇന്‍ഷുറന്‍സ് മേഖലയില്‍ തന്നെ വലിയ മാറ്റം കൊണ്ടുവരുമെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട അഭിപ്രായപ്പെട്ടു.