കൊച്ചി: വസ്ത്രങ്ങളിലെ അഴുക്കുകള്‍ നീക്കംചെയ്യാന്‍ പുതിയ സമവാക്യങ്ങള്‍ ചേര്‍ത്തുനിര്‍മിച്ച ടൈഡ് ന്യൂ ആന്‍ഡ് ഇംപ്രൂവ്ഡ് പുറത്തിറങ്ങി. ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനാണ് ‘യഥാര്‍ഥ എസ്ആര്‍കെ- സ്റ്റെയിന്‍ റിമൂവല്‍ കിങ്’ എന്ന പ്രമേയത്തോടെ ടൈഡ് ന്യൂ ആന്‍ഡ് ഇംപ്രൂവ്ഡ് പുറത്തിറക്കിയത്. അഴുക്കു പരക്കുന്ന രീതി, ഭക്ഷണശീലങ്ങള്‍, വാഡ്‌റോബുകള്‍ തുടങ്ങിയവയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് തയ്യാറാക്കിയതാണ് പുതിയ ടൈഡ്.
ചായ, കാപ്പി, എണ്ണ, കറി, മെഴുക്ക് തുടങ്ങിയവയുടെ കറകള്‍ നീക്കി വസ്ത്രങ്ങള്‍ക്കു വെണ്‍മ നല്‍കാന്‍ വര്‍ധിച്ച മാഗ്നറ്റുകളാണ് പുതിയ ടൈഡിലുള്ളത്. ഇതിനൊപ്പം വസ്ത്രങ്ങളുടെ പുതുമ നിലനിര്‍ത്തുന്നു എന്നതും ടൈഡിന്റെ പ്രത്യേകതയാണ്. കൈകൊണ്ടും മെഷിനിലും കഴുകുമ്പോഴുള്ള വൃത്തികള്‍ സമന്വയിപ്പിച്ചാണ് ടൈഡിന്റെ രൂപകല്‍പ്പന. ഉപഭോക്താക്കളുടെ മനസറിഞ്ഞ് മുന്‍വര്‍ഷങ്ങളില്‍ പുറത്തിറക്കിയ ടൈഡ് മറ്റിക് ലിക്വിഡ്, ടൈഡ് പോഡ്‌സ് തുടങ്ങിയവയ്ക്കു ശേഷമാണ് ന്യൂ ആന്റ് ഇംപ്രൂവ്ഡ് പുറത്തിറക്കുന്നത്. ഷാരൂക്ക് ഖാനെ മുന്നില്‍ നിര്‍ത്തിയുള്ള ടൈഡിന്റെ പ്രചാരണം ഉപഭോക്താക്കളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നു പ്രത്യാശിക്കുന്നതായി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മുക്ത മഹേശ്വരി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *