അയോധ്യ: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു.
അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര കത്തിൽ പറയുന്നു.
ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിലാണ് കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു.
ഇന്നലെ അയോധ്യയിൽ ആരംഭിച്ച ബിജെപി നേതൃയോഗത്തിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. അജയ് റായ് നിർമ്മൽ ഖത്രി അടക്കമുള്ള നേതാക്കന്മാരുമായി ദേശീയ നേതൃത്വത്തിന്റെ ആശയവിനിമയം.
അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായ സുപ്രധാന പൂജകൾക്ക് ഇന്ന് തുടങ്ങും. ഗണേശ പുജയോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്രത്തിന്റെ വാസ്തപൂജയും അംബികാ, വരുണ, മാത്രിക പൂജകളും ഇന്ന് നടക്കും. രാം ലല്ല എത്തിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ സി ആർ പി എഫ് കൂടുതൽ ശക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *