ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, നടുവേദന, മുട്ടുവേദന തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം.മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി.
പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെയും കാത്സ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന പോഷകങ്ങളുടെയും സ്വാഭാവിക ഉറവിടമാണ് പാല്‍.  1 കപ്പ് ഫോർട്ടിഫൈഡ് പശുവിൻ പാലിൽ ദിവസവും വേണ്ട വിറ്റാമിന്‍ ഡിയുടെ 15% അടങ്ങിയിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ഉൾപ്പെടുത്താൻ എല്ലാ ദിവസവും കൊഴുപ്പ് നിറഞ്ഞ പാൽ കുടിക്കുക.ഓറഞ്ച് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. കൂടാതെ വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയും ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്നു.  അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. 
തൈരാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  തൈര് പതിവായി കുടിക്കുന്നത് ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും പല അണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തൈരിൽ ധാരാളം വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *