ഗാസയോടു ചേർന്ന തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്സ് ബീരി (Kibbutz Be’eri) ഗ്രാമം ഹമാസിന്റെ ആക്രമണം സ്ഥിരമായി നേരിട്ടുവരികയാണ്. ആന്‍റി മിസൈൽ സംവിധാനം ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകൾ ആകാശത്തുവച്ചുതന്നെ തകർത്തിരുന്നുവെങ്കിലും നൂറുകണക്കിന് റോക്കറ്റുകൾ ഒന്നായി തൊടുത്തുവിടുന്നത് പ്രതിരോധിക്കാൻ ഇസ്രായേൽ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.
ഗാസയിൽ നിന്ന് ഇപ്പോഴും റോക്കറ്റുകൾ തൊടുത്തുവിടുന്നുണ്ട്. കഴിഞ്ഞയാഴ്ച 50 ഓളം റോക്കറ്റുകൾ ഹമാസ് തൊടുത്തുവിട്ടത് പലതും കിബ്ബട്ട്സ് വില്ലേജിലെ വീടുകൾക്ക് മുകളിൽ പതിക്കുകയുണ്ടായി.
കഴിഞ്ഞ ഒക്ടോബർ 7 ന് യുദ്ധം തുടങ്ങിയശേഷം ഇവിടുത്തെ താമസക്കാരെല്ലാം വീടുകളുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയായിരുന്നു. അവരാരും ഇനി കിബ്ബട്ട്സ് ബേരിയിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത കുറവാണ്.
കാരണം ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥായിയായ സമാധാനം നിലവിൽവരാതെ ആ മേഖലയിൽ സ്വൈരജീവിതം സാദ്ധ്യമല്ലെന്ന നിലപാടാണ് പലർക്കുമുള്ളത്.