മലപ്പുറം: വളരെ വ്യത്യസ്തമായ ഓഫറുമായി എത്തിയിരിക്കുകയാണ് മലപ്പുറത്തെ പോലീസുകാര്‍. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വച്ചാല്‍ സമ്മാനം നല്‍കുന്നതാണ് കിടിലന്‍ ഓഫര്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് “സ്മാര്‍ട്ട് റൈഡര്‍ ചലഞ്ച്’ എന്ന പേരിലുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സമ്മാന പദ്ധതി.
മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചെയ്യേണ്ടത് ഇത്രമാത്രം. മലപ്പുറം പോലീസിന്റെ പേജ് ലൈക്ക് ചെയ്ത ശേഷം നിങ്ങളുടെ ഹെല്‍മെറ്റ് ധരിച്ച ഫോട്ടോ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്യുക.
അതില്‍ 17ന് ഉച്ചയ്ക്ക് 12 വരെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്നു മൂന്ന് ഫോട്ടോകള്‍ക്ക് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് സമ്മാനം നല്‍കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
മാത്രമല്ല, ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഫോട്ടോ എടുത്ത് സ്ഥലം, തീയതി, സമയം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മലപ്പുറം പോലീസിന്റെ ഇന്‍ബോക്സിലേക്ക് അയച്ചാല്‍ സമ്മാനം വീട്ടിലെത്തും. ഇത്തരത്തില്‍ ഫോട്ടോ അയക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.