ജിദ്ദ- കാളികാവ് പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ് ലാമിക ചരിത്രമുറങ്ങുന്ന മദീനയിലേക്ക് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു. യാത്രക്ക് ജിദ്ദ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി നേതക്കളായ മുഹ്ളർ തങ്ങൾ, ശിഹാബ്, സിറാജ്, ഉമ്മർ കെ.കെ, സാജിദ് ബാബു, സുലൈമാൻ.വി, അനസ് മേലേതിൽ, ഷെഫീഖ് ചാത്തോലി, അബ്ദുൽ സലാം നീലേങ്ങാടൻ, അസീസ് അയ്യറാലി, മുജ്ത്തബ എന്നിവർ നേതൃത്വം നൽകി.
മദീനയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. മദീന മസ്ജിദുൽ നബവി, റസൂൽ (സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട ഇസ് ലാമിക ചരിത്രത്തിലെ പ്രധാന സ്ഥാനമുള്ള യുദ്ധങ്ങൾ നടന്ന ബദർ, ഉഹ്ദ്, ഖന്തക് എന്നിവക്ക് പുറമേ ജബൽ റുമാത്ത്, നബി (സ) ഇരുന്ന ഗുഹ (മിഹ്‌റാസ്), ഉഹദ് യുദ്ധ ശേഷം നബി (സ) നമസ്‌കരിച്ച പള്ളി (മസ്ജിദ് ഫസഹ്), ജബൽ ജൂർഫ് (ദജ്ജാൽ മല), മസ്ജിദ് ഖുബാ, മസ്ജിദ് ഖിബിലത്തൈൻ, നബി (സ) തങ്ങൾ സുജൂദ് ചെയ്ത ഗുഹ (ഗാർ സജദ), മസ്ജിദ് നൂർ, ഹജീം കിണർ, ഈത്തപ്പന തോട്ടം, നബി (സ)യുടെ ജനാസ കുളിപ്പിക്കാൻ വെള്ളം എടുത്ത ബീർ ഗർസ് കിണർ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു.
യാത്രയിൽ ഇസ് ലാമിക ചരിത്രത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. വിജയികളായ സിദ്ധീഖ് എളങ്കൂർ, സുലൈമാൻ, റഹീന യൂനുസ് എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
2024 January 16Saudititle_en: Jeddah Kalikav Panchayat K.M.C.C organized Madina History Study Tour

By admin

Leave a Reply

Your email address will not be published. Required fields are marked *