വാട്‌സ്ആപ് ചാനലില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ് . ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് .  സ്വകാര്യത സംരക്ഷണത്തിന്റെ ഭാഗമായി പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി കമ്പനി വെളിപ്പെടുത്തില്ല.
ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത് . മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവര്‍ക്ക് അറിയാന്‍ സാധിക്കുക. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *