സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ കല്യാണത്തിന് ഗുരുവായൂരിലേക്ക് വന്‍ താരനിര. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം. അടുത്ത ദിവസം 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ ചടങ്ങ് നടത്തുമെന്നാണ് വിവരം. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും ചടങ്ങുകളുണ്ട്.
ഭാഗ്യയുടേയും ശ്രേയസിന്റേയും വിവാഹവത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരിട്ടൈത്തും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.
അതേസമയം നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സുരേഷ് ഗോപി അദ്ദേഹത്തിന് സമ്മാനിക്കുക സ്വര്‍ണ തളികയാണ്. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തന്‍ ആണ് സ്വര്‍ണ തളിക നിര്‍മ്മിച്ചത്. എസ് പി ജി ഉദ്യോഗസ്ഥര്‍ തളിക പരിശോധിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് വൈകുന്നേരത്തോടെയാണ് കേരളത്തിലെത്തുക.