ഐ വൈ സി സി യൂത്ത് ഫെസ്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു ഐ വൈ സി സി സെൻട്രൽ കമ്മറ്റിയുടെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് 2024 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു,
മാർച്ച് ആദ്യ വാരം നടത്താൻ ഉദ്ദേശിക്കുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി നിരവധി പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു,യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ആയി വിൻസു കൂത്തപ്പള്ളിയെയും ഫൈനാൻസ് കമ്മറ്റി കൺവീനർ ആയി മുഹമ്മദ് ജസീലിനെയും പ്രോഗ്രാം കമ്മറ്റി കൺവീനർ ആയി ഹരി ഭാസ്കറിനെയും മാഗസിൻ കമ്മറ്റി കൺവീനർ ആയി ജിതിൻ പരിയാരത്തെയും റിസപ്‌ഷൻ കമ്മറ്റി കൺവീനർ ആയി ഷംഷാദ് കാക്കൂറിനെയും ആണ് തെരെഞ്ഞെടുത്തത്