ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ വിജയം സുനിശ്ചിതമെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്നണിയിൽ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും പരിഹരിക്കുമെന്നും സഖ്യകക്ഷികളുമായി സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഭാരത് ജോഡോ ന്യായ് യാത്ര പര്യടനത്തിനിടെ രാഹുൽ പറഞ്ഞു . ബിജെപി മുന്നോട്ടു വയ്ക്കുന്നത് അനീതിയുടെ മാതൃകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എല്ലാ വിശ്വാസത്തെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നുവെന്നും അയോധ്യ ക്ഷേത്രത്തില്‍ പോകാന്‍ ആര്‍ക്കും വിലക്കില്ലെന്നും രാഹുൽ പറഞ്ഞു .പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ താന്‍ അസമില്‍ ഭാരത് ജേ്ാഡോ ന്യായ് യാത്രയിലായിരിക്കുമെന്നും രാഹുൽ പറഞ്ഞു.
മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നത് അപമാനകരമാണെന്നും നാഗാലാന്‍ഡിലെ ജനങ്ങളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറൊന്നും പാലിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി .