ന്യൂയോര്‍ക്ക്- ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് കേട് പറ്റിയതായി യു.എസ് സൈന്യം അറിയിച്ചു
തിങ്കളാഴ്ച മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള, യു.എസ് ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പലിലാണ് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പതിച്ചതെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കപ്പല്‍ യാത്ര തുടരുകയാണ്.
തെക്കന്‍ യെമനിലെ ഏദന്‍ തീരത്ത് നിന്ന് ചെങ്കടലില്‍ സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
2024 January 15InternationalHouthititle_en: US military says US-owned ship was hit in Houthi missile attack