ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ സി. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും മറവി രോഗം അഥവാ ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി.
വിറ്റാമിൻ സി ഒരു മൈക്രോ ന്യൂട്രിയന്റാണ്. കാരണം ഇത് മുറിവ് ഉണക്കുന്നതിലും അസ്ഥി രൂപപ്പെടുന്നതിലും ആരോഗ്യകരമായ മോണകളുടെ പരിപാലനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി അളവ് കുറഞ്ഞാൽ അത് അനിമിയ ലക്ഷണങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ ആയൺ ജീവകത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ കുറവ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയ്ക്കാൻ വിറ്റാമിൻ സി യുടെ കുറവ് കാരണമാകും.
പല്ലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിൻ സി. വിറ്റാമിൻ സി യുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടുമ്പോൾ മോണയിൽ രക്തസ്രാവത്തിന് കാരണമാകും.വിറ്റാമിൻ സിയുടെ കുറവ് ചർമ്മത്തെയും മുടിയെയും മാത്രമല്ല, നഖങ്ങളെയും ബാധിക്കുന്നു. ഒരുപക്ഷേ നഖം പൊട്ടുന്നതിന് കാരണമാകും.വിറ്റാമിൻ സി കുറവുള്ള ആളുകൾക്ക് പൊതുവെ ചർമ്മ ലക്ഷണങ്ങൾ അനുഭവപ്പെടും. കൊളാജൻ എന്ന പ്രോട്ടീൻ ഉണ്ടാക്കുന്നതിൽ വിറ്റാമിൻ സി ഒരു പങ്കു വഹിക്കുന്നതിനാലാണിത്. വിറ്റാമിൻ സി കുറഞ്ഞാൽ ചർമ്മം വരണ്ടതായി കാണാം.
ശരീരത്തിന് ഇരുമ്പ് ആഗിരണം ചെയ്യാൻ വിറ്റാമിൻ സി ആവശ്യമായതിനാൽ, വിറ്റാമിൻ സിയുടെ കുറവ് ഇരുമ്പിന്റെ കുറവിന് കാരണമാകും. വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം.വിറ്റാമിൻ സിയുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. മങ്ങിയ കാഴ്ച, വരണ്ട കണ്ണുകൾ, കണ്ണുകളുടെയും ചർമ്മത്തിന്റെയും മഞ്ഞനിറം (മഞ്ഞപ്പിത്തം) എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.