ഭക്തിയുടെ കർപ്പൂരപ്രഭയിൽ ജ്വലിച്ച മകരസംക്രമസന്ധ്യയിൽ ഭക്തർക്കു നിർവൃതിയായി മകരജ്യോതി ദർശനം. വൈകിട്ട് 6.46ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ശ്രീകോവിലിൽ ദീപാരാധന നടക്കുമ്പോൾ ദൂരെ പൊന്നമ്പലമേടിന്റെ നെറുകയിൽ മകരജ്യോതി ദർശിച്ച മാത്രയിൽ ലക്ഷക്കണക്കിനു കണ്ഠങ്ങളിൽനിന്നും ശരണ മന്ത്രങ്ങൾ ഉയർന്നു
ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു തൊട്ടു പുറകെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്